/indian-express-malayalam/media/media_files/2024/10/25/0QDNLKZ6kPLCdIR3hqQc.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 100 കോടി വാഗ്‌ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരണവുമായി ആന്റണി രാജു എംഎൽഎ. ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും, തോമസ് കെ. തോമസ് എംഎൽഎ നടത്തുന്നത് പരസ്പരവിരുദ്ധമായ പ്രസ്തവനകളാണെന്നും ആന്റണി രാജു പ്രതികരിച്ചു. തോമസ് കെ. തോമസിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെയായിരുന്നു ആന്റണി രാജു മാധ്യമങ്ങളെ കണ്ടത്.
താൻ വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിരുന്നില്ലെന്നും, എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയും, മന്ത്രി എ.കെ ശശീന്ദ്രനും വളരെ പക്വമായാണ് ഈ വാർത്തയോട് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"തോമസ് കെ. തോമസ്, ഈ ആരോപണം നിഷേധിക്കുന്നതിനു പകരം അപക്വമായ പരസ്പരവിരുദ്ധ പ്രസ്തവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കുട്ടനാട് മണ്ഡലത്തിന്റെ വികസനത്തിൽ അസ്വസ്ഥനായാണ് താൻ പ്രതികരിക്കുന്നതെന്നാണ് തോമസ് കെ. തോമസ് പറഞ്ഞത്.
തിരുവനന്തപുരത്തുള്ള എംഎൽഎയാണ് താൻ. എത്ര ബാലിശമാണ് അദ്ദഹത്തിന്റെ വിശദീകരണമെന്ന് ബോധ്യമാണ്. കോവൂർ കുഞ്ഞുമോനും, തോമസ് കെ. തോമസും താനും നിയമസഭയിൽ ഒരു ബ്ലോക്കായാണ് ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ബ്ലോക്കും ഇല്ല. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു.
താൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കപ്പെടുന്നയാളാണ് മുഖ്യമന്ത്രിയെന്ന അദ്ദേഹത്തിന്റെ വാദം അടിസ്ഥാന രഹിതമാണ്. മലയാള മനോരമയിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മുഖ്യമന്ത്രിയുമായി പങ്കുവച്ചിട്ടുണ്ട്.
പ്രലോഭനങ്ങളിൽ വീഴുന്ന രാഷ്ട്രീയ നിലപാട് തന്റെ 52 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിൽ ഇരുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. ആറു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത് എൽഡിഎഫിൽ മാത്രമാണ്. 2016ൽ യുഡിഎഫിൽ നിന്നു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തപ്പോൾ പോലും താൻ മത്സരിക്കാൻ തയ്യാറായിട്ടില്ല,' വാർത്താ സമ്മേളനത്തിൽ ആന്റണി രാജു പറഞ്ഞു.
കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്‍റണി രാജുവിന്‍റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്നും, വൈരാഗ്യം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു തോമസ് കെ. തോമസിന്റെ പ്രതികരണം. കോഴ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോഴ ആരോപണം കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു. ഓഫർ ഒന്നും വന്നിട്ടില്ല. സമഗ്രമായ അന്വേഷണം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Read More
- ബലാത്സംഗ പരാതി: എസ്.പി സുജിത് ദാസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി
- പി. സരിന് നിരുപാധിക പിന്തുണ; പാലക്കാട് മത്സരിക്കില്ലെന്ന് എ.കെ ഷാനിബ്
- എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം
- സ്വത്ത് വിവരങ്ങൾ ഒളിച്ചുവച്ചു; പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി
- പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി
- കൂറുമാറാൻ എൽഡിഎഫ് എംഎൽഎമാർക്ക് 100 കോടി; ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എംഎൽഎ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.