/indian-express-malayalam/media/media_files/2024/10/25/ZaYRnIx7muxjS8MmpywQ.jpg)
പ്രിയങ്ക ഗാന്ധി, എം.ടി.രമേശ്
കൽപറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയില്ല. എജെഎൽ കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയറും റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു
വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ്. സ്വത്ത് വിവരങ്ങൾ ഒളിച്ചുവച്ച പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുതെന്നും നിയമ നടപടിയിലേക്ക് കടക്കുമെന്നും എം.ടി.രമേശ് വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധിക്ക് 11.98 കോടിയുടെ ആസ്തിയാണുള്ളത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ പേരില്‍ 65.55 കോടിരൂപയുടെ ആസ്തിയുണ്ട്. 1.15 കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 29.55 ലക്ഷം വിലമതിക്കുന്ന വെള്ളിയാഭരണങ്ങളും പ്രിയങ്കയ്ക്കുണ്ട്. നാമനിര്‍ദേശപത്രികയൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകളുള്ളത്. എന്നാൽ, ഇതിൽ കൂടുതൽ ആസ്തി പ്രിയങ്കയ്ക്കുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.