/indian-express-malayalam/media/media_files/2024/10/25/zqafaRagURsacfIOXG4y.jpg)
പി.സരിൻ, എ.കെ.ഷാനിബ്
പാലക്കാട്: എ.കെ.ഷാനിബ് നാമനിർദേശ പത്രിക നൽകരുതെന്ന അഭ്യർത്ഥനയുമായി പി.സരിൻ. നാമനിർദേശ പത്രിക കൊടുക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ നേരിട്ട് കാണാൻ തയ്യാറാണ്. തനിക്ക് കിട്ടേണ്ട കോൺഗ്രസിനോട് താൽപര്യമുള്ളവരുടെ വോട്ടുകൾ ഭിന്നിച്ച് പോകരുതെന്നും സരിൻ പറഞ്ഞു. എന്നാൽ, മത്സരത്തിൽനിന്നും പിന്മാറില്ലെന്നും ഉച്ചയ്ക്ക് പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ ഷാനിബ് നാമനിർദേശ പത്രിക നൽകും.
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ.ഷാനിബ് മത്സരിക്കുന്നത്. തുടക്കത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സരിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ് പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഡോ. പി.സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെപിസിസി മീഡിയാ സെൽ ചെയർമാനായിരുന്ന സരിൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെയും ആരോപണങ്ങൾ ഉയർത്തിയാണ് സരിൻ പാർട്ടിയിൽ നിന്നിറങ്ങിയത്. പിന്നാലെ സരിനെ സിപിഎം സ്വതന്ത്രനായ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
പി.സരിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ കോൺഗ്രസിലെ അതൃപ്തരുടെ വോട്ട് കൂടി സമാഹരിക്കാമെന്ന ലക്ഷ്യത്തിലാണ് സിപിഎമ്മും എൽഡിഎഫും. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിലൂടെ നിരവധി കോൺഗ്രസ് പ്രവർത്തകർ അതൃപ്തരാണെന്നാണ് സിപിഎം കണക്ക് കൂട്ടൽ. ഇതിനൊപ്പം പാർട്ടി വോട്ടുകൾ കൂടി സമാഹരിക്കാനായാൽ വിജയിക്കാനാകുമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.
Read More
- നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ല; ദിവ്യയുടെ വാദങ്ങള് തള്ളി ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്
- രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ജാമ്യവ്യവസ്ഥയിൽ ഇളവ്, തിരഞ്ഞെടുപ്പ് കഴുയുംവരെ ഹാജരാകേണ്ട
- ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസ്; പ്രതികളെ വെറുതെ വിട്ടു
- എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 29ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.