scorecardresearch

കൂറുമാറാൻ എൽഡിഎഫ് എംഎൽഎമാർക്ക് 100 കോടി; ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എംഎൽഎ

വിവാദത്തിന് പിന്നിൽ ആന്റണി രാജുവായിരിക്കാം. 50 കോടി കൊടുത്തുവാങ്ങാൻ അത്ര വലിയ അസെറ്റാണോ ആന്റണി രാജു

വിവാദത്തിന് പിന്നിൽ ആന്റണി രാജുവായിരിക്കാം. 50 കോടി കൊടുത്തുവാങ്ങാൻ അത്ര വലിയ അസെറ്റാണോ ആന്റണി രാജു

author-image
WebDesk
New Update
news

തോമസ് കെ.തോമസ്

തിരുവനന്തപുരം: കൂറുമാറാൻ രണ്ടു എൽഡിഎഫ് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എംഎൽഎ. ആർക്കും പണം വാഗ്‌ദാനം ചെയ്തിട്ടില്ല. വിവാദത്തിന് പിന്നിൽ ആന്റണി രാജുവായിരിക്കാം. 50 കോടി കൊടുത്തുവാങ്ങാൻ അത്ര വലിയ അസെറ്റാണോ ആന്റണി രാജു. മൂന്നു മണിക്കുള്ള വാർത്താസമ്മേളനത്തിൽ എല്ലാം വെളിപ്പെടുത്തും. അജിത് പവാറുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Advertisment

ബിജെപി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാ​ഗ്‌ദാനം ചെയ്തുവെന്നാണ് തോമസ് കെ.തോമസ് എംഎൽഎയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എംഎല്‍എയുമാണ് ആന്റണി രാജു. ആര്‍എസ്‌പി ലെനിനിസ്റ്റ് നേതാവാണ് കോവൂര്‍ കുഞ്ഞുമോൻ.

കോഴ ആരോപണം സിപിഎം സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയാണ് ഉയർത്തിക്കാട്ടിയതെന്നാണ് വിവരം. കോഴ വാഗ്‌ദാനം ചെയ്തെന്ന് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു എംഎൽഎമാരോടും ഇതേക്കുറിച്ച് ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പാണ് സംഭവമെന്നും എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്നും ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

Advertisment

അതേസമയം, 100 കോടി കോഴ ആരോപണം കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു. ഓഫർ ഒന്നും വന്നിട്ടില്ല. സമഗ്രമായ അന്വേഷണം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

Read More

Ncp Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: