scorecardresearch

ബലാത്സംഗ പരാതി: എസ്‌.പി സുജിത് ദാസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

മുൻ പൊന്നാനി സി.ഐ വിനോദ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

മുൻ പൊന്നാനി സി.ഐ വിനോദ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

author-image
WebDesk
New Update
police

ഫയൽ ഫൊട്ടോ

കൊച്ചി: പൊലീസുകാർക്കെതിരെ ആരോപണം ഉയർന്ന പൊന്നാനി ബലാത്സംഗ കേസില്‍ ഹൈക്കോടതിയുടെ ഇടപെടൽ. മുൻ മലപ്പുറം എസ്‌.പി സുജിത് ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ ഇടുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു. ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൻ്റേതാണ് നടപടി. 

Advertisment

മുൻ പൊന്നാനി സി.ഐ വിനോദ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. പീഡന പരാതിയിൽ പത്തു ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.

2022ൽ പരാതി നൽകാനെത്തിയ പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ, പൊന്നാനി സി.ഐ ആയിരുന്ന വിനോദ്, ഡി.വൈ.എസ്‌.പി വി.വി. ബെന്നി, മുന്‍ എസ്‌.പി സുജിത് ദാസ് എന്നിവർ ബലാൽസംഗം ചെയ്തെന്നാണ് ആരോപണം.

വസ്തു തർക്കം പരിഹാരിക്കാൻ സഹായം തേടിയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ സി.ഐ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും, മറ്റു പൊലീസ് ഉദ്യോഗസ്ഥർ പല സ്ഥലങ്ങളില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതിയില്‍ യുവതി ആരോപിക്കുന്നത്.

Read More

Advertisment
High Court Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: