scorecardresearch

എഡിഎമ്മിന്റെ മരണം; ദിവ്യ കീഴടങ്ങില്ലെന്ന് സൂചന; പ്രതിഷേധവുമായി കോൺഗ്രസ്

പി.പി ദിവ്യയെ അറസ്റ്റു ചെയ്യണമെന്നും, കേസ് അന്വേഷണം സിബിഐ-ക്കു കൈമാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം

പി.പി ദിവ്യയെ അറസ്റ്റു ചെയ്യണമെന്നും, കേസ് അന്വേഷണം സിബിഐ-ക്കു കൈമാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം

author-image
WebDesk
New Update
kerala news

ഫയൽ ഫൊട്ടോ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റു ചെയ്യണമെന്നും, കേസ് അന്വേഷണം സിബിഐ-ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം. പത്തനംതിട്ട കളക്ടറേറ്റിലേക്കാണ് പ്രതിഷേധം.

Advertisment

കേസിൽ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും, ദിവ്യയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് കോൺഗ്രസ്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ പി.പി ദിവ്യ പൊലീസിനു മുൻപിൽ കീഴടങ്ങില്ലെന്നാണ് സൂചന. ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതു തള്ളി വൃത്തങ്ങൾ രംഗത്തെത്തി.

ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ദിവ്യക്കെതിരെ കോടതിയിൽ ആരോപിച്ചത്. യാത്രയയപ്പ് യോഗത്തിൽ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണെന്നും, ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തിയെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ ചൂണ്ടിക്കാട്ടി. 

അതേസമയം, പി.പി ദിവ്യയുടെ വാദങ്ങൾ തള്ളുന്ന അന്വേഷണ റിപ്പോർട്ടാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും, പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചില്ലെന്നും, അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

Read More

Advertisment
Protest Congress Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: