/indian-express-malayalam/media/media_files/2024/10/26/WlAyXTojTnOcT0UzrsZD.jpg)
ജയരാജന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് പിണറായി
കോഴിക്കോട്: പി ജയരാജൻ രചിച്ച 'കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലെ ചില നിലപാടുകൾ അദ്ദേഹത്തിന്റെ വ്യക്തിപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാൾക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാൽ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദനിക്കെതിരായ പുസ്തകത്തിലെ വിമർശനങ്ങൾ പുറത്തുവന്നിരുന്നു.
പി ജയരാജന്റെ പുസ്തകം വിശദമായി വായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. "പുസ്തകം പ്രകാശിപ്പിക്കുന്നതുകൊണ്ട് ഇതിലെ എല്ലാ പരാമർശങ്ങളും അതേപോലെ ഞാൻ പങ്കുവെക്കുന്നുവെന്ന് അർഥമില്ല. ഓരോ പുസ്‌കത്തിന്റെ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെതായ അഭിപ്രായം ഉണ്ടാകും. ആ ആഭിപ്രായം ഉള്ളവരെ പുസ്തകം പ്രകാശനം ചെയ്യാവൂ എന്ന നിർബന്ധം ഉണ്ടാവാറില്ല.വ്യത്യസ്ത അഭിപ്രായങ്ങൾക്ക് പെതുമണ്ഡലത്തിൽ വേണ്ടത്ര ഇടമുണ്ട്. അത് സ്വാഗതം ചെയ്യേണ്ടതുമാണ്"- പിണറായി വിജയൻ
"ഞങ്ങൾ ഇരുവരും ഒരേ പ്രസ്ഥാനത്തിൽപ്പെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന ഒട്ടേറകാര്യങ്ങൾ ഇതിലുണ്ടാകും. അതിനൊടെക്കെ യോജിപ്പ് ഉണ്ടാകും. എന്നാൽ ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലുകൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും അത് വ്യത്യസ്തവീക്ഷണമായിട്ടാണ് മാറുക. അങ്ങനെ അതിനെ കണ്ടാൽമതി"- മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഇപി ജയരാജൻ അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ് കുട്ടിക്ക് നൽകിയാണ് മുഖ്യമന്ത്രി പുസ്തകപ്രകാശനം നിർവഹിച്ചത്. കെടി ജലീൽ പുസ്തകം പരിചയപ്പെടുത്തി.
Read More
- വയനാട് പുനരധിവാസം; സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി
- എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രശാന്തിന് സസ്പെൻഷൻ
- പിപി ദിവ്യയ്ക്കെതിരെ ഉടൻ നടപടി വേണ്ടെന്ന് സിപിഎം
- പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കും;സിപിഎമ്മിനോട് ഇടഞ്ഞ് കാരാട്ട് റസാഖ്
- കൂറുമാറ്റത്തിന് 100 കോടി കോഴ: ശക്തമായ നടപടി വേണമെന്ന് എൽഡിഎഫിൽ പൊതുവികാരം
- എഡിഎമ്മിന്റെ മരണം; ദിവ്യ കീഴടങ്ങില്ലെന്ന് സൂചന; പ്രതിഷേധവുമായി കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.