scorecardresearch

എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രശാന്തിന് സസ്‌പെൻഷൻ

പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി തേടിയത് സർവീസ് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി തേടിയത് സർവീസ് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

author-image
WebDesk
New Update
prsanth kannur

പ്രശാന്തിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ടിവി പ്രശാന്തിനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക് ഹെൽപ്പറാണ് പ്രശാന്ത്. ആരോഗ്യവകുപ്പ് നടത്തിയ വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി. 

Advertisment

പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി തേടിയത് സർവീസ് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ടി വി പ്രശാന്ത് പമ്പ് തുടങ്ങാൻ അനുമതി തേടിയിട്ടില്ല. സർക്കാർ സർവീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികൾ പാടില്ലെന്ന സർവീസ് റൂൾ ലംഘിച്ചു. പമ്പ് തുടങ്ങാൻ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ അന്വേഷണ സംഘം വകുപ്പു തല നടപടിക്കും ശുപാർശ നല്കിയിരുന്നു.ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി

നേരത്തെ, അവധിയിലായിരുന്ന പ്രശാന്ത് ശനിയാഴ്ച പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജോലിക്കെത്തിയ ശേഷം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങിയിരുന്നു. പ്രശാന്തിന് ജോലിയിൽ തുടരാൻ അർഹതയില്ലെന്നും നിയമോപദേശത്തിന് ശേഷം നടപടി ഉണ്ടാകുമെന്ന് നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ പറഞ്ഞിരുന്നു.

Read More

Advertisment
Death Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: