scorecardresearch

വയനാട് പുനരധിവാസം; സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി

പ്രധാനമന്ത്രി ചേർത്തുപിടിച്ച കുട്ടികളെ ഡൽഹിയിലെത്തിച്ചും പ്രതിഷേധിക്കേണ്ടിവരുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്

പ്രധാനമന്ത്രി ചേർത്തുപിടിച്ച കുട്ടികളെ ഡൽഹിയിലെത്തിച്ചും പ്രതിഷേധിക്കേണ്ടിവരുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്

author-image
WebDesk
New Update
news

പുനരധിവാസ നടപടികൾ ഇഴയുന്നുവെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം

കൽപ്പറ്റ: ചൂരൽമല  മുണ്ടക്കൈ പുനരധിവാസ നടപടികൾ എങ്ങുമെത്താതിൽ സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി. പുനരധിവാസ നടപടിയിൽ നിന്ന് പലരെയും ഒഴിവാക്കാൻ ശ്രമം നടക്കുന്നതായും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദർശിച്ചതൊഴിച്ചാൽ ദുരന്തബാധിത മേഖലയിലുള്ളവർക്ക് ധനസഹായമടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയർത്തും. പ്രധാനമന്ത്രി ചേർത്തുപിടിച്ച കുട്ടികളെ ഡൽഹിയിലെത്തിച്ചും പ്രതിഷേധിക്കേണ്ടിവരുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്.

Advertisment

ദുരന്തം നടന്ന് മൂന്ന് മാസമായിട്ടും പുനരധിവാസ നടപടികൾ ഇഴയുന്നുവെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺ മലയാളം എസ്റ്റേറ്റും കോടതിയെ സമീപിച്ചതോടെ നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഇത് പുനരധിവാസ നടപടികളെ ബാധിക്കും. ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവർക്ക് ഒരുപോലെ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാകണം. 

ഇനിയും കണ്ടെത്താനുള്ള 47 പേർക്കായി തെരച്ചിൽ തുടരുകയോ അല്ലെങ്കിൽ കുടുംബങ്ങൾക്ക് മരണംസ്ഥിരീകരിച്ചതു സംബന്ധിച്ച രേഖ നൽകുകയോ വേണം. ഈ വിധം 11 ആവശ്യങ്ങളാണ് ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്നത്. കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിക്കാത്ത പക്ഷം ഡൽഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി ചേർത്തുപിടിച്ച കുട്ടികളുമായി പ്രതിഷേധിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്

ദുരന്തബാധിത മേഖലയായ മേപ്പാടി പഞ്ചായത്തിലെ 10, 11,12 വാർഡുകളിലെ ആളുകളുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളാനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. നടപടികൾ വേഗത്തിൽ ആകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ സമരത്തിലേക്ക് കടക്കേണ്ടി വരും എന്നുമാണ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വിഷയം സജീവമായി ഉന്നയിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

Read More

Advertisment
Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: