scorecardresearch

തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി

author-image
WebDesk
New Update
Pinarayi Vijayan, Hindu News papper Controversy

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി ജയരാജൻ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

"തൃശൂർ പൂരം കലക്കിയെന്നും ലീഗ് കള്ളം പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്ക്. തൃശൂർ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ" - അദ്ദേഹം ചോദിച്ചു.

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. "ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആർ എസ് എസ് നേതാക്കളുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുൻ കേരള അമീർ കൂടിയായ അതിന്റെ ദേശീയ സെക്രട്ടറിയുടെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്."- പിണറായി പറഞ്ഞു.

പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട്  അന്വേഷണം നടക്കുന്ന വേളയിലാണ് ഇതുസംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുന്നത്. നേരത്തെ, അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

Advertisment

എന്നാൽ, റിപ്പോർട്ട് വരുന്നതിന് മുമ്പേ തന്നെ എഡിജിപിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയെന്നത് ശ്രേദ്ധേയമാണ്. ചടങ്ങിൽ മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 

Read More

Thrissur Pooram Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: