scorecardresearch

പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരന്റെ പേര്‌

കത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു

കത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K Muralidharan, കെ മുരളീധരൻ, ie malayalam, ഐഇ മലയാളം

പാലക്കാട് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് കെ മുരളീധരനെ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർദേശിച്ചത് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പേര്. ഉപതിരഞ്ഞെടുപ്പിൽ മുരളീധരനെ നിർദ്ദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തായത്.

Advertisment

ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികൾ ഒന്നിച്ചെടുത്ത എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുൻഷി എന്നിവർക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. പാലക്കാട് ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. പിന്നാലെ കോൺഗ്രസിൽ പാലക്കാട് ജില്ലയിൽ വൻ പൊട്ടിത്തെറിയുണ്ടാവുകയും യൂത്ത് കോൺഗ്രസ് നേതാക്കളായ പി സരിനും എകെ ഷാനിബും അടക്കമുള്ളവർ പാർട്ടിക്കെതിരെ തുറന്ന നിലപാടുമായി മുന്നോട്ട് വരികയും ചെയ്തു. 

Advertisment

എന്നാൽ കത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. സ്ഥാനാർഥി ചർച്ചാവേളയിൽ നൽകിയ കത്താണിത്. "നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കത്തിന് പ്രസക്തിയില്ലാതായി". -എ തങ്കപ്പൻ പറഞ്ഞു.

കെ മുരളീധരന്റ പേര് വന്നത് സ്ഥാനാർഥി ചർച്ചകൾക്കിടയിൽ സ്വഭാവികമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ജില്ലാ നേതൃത്വം ഇക്കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് കെ മുരളീധരനും പ്രതികരിച്ചു. മുരളീധരന്റെ പേര് വന്നത് സ്വഭാവികമെന്നും അതിൽ കൗതുകമില്ലെന്നും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. 

Read More

Palakkad K Muraleedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: