scorecardresearch

നിർണായക നീക്കവുമായി എൻസിപി; മന്ത്രിയെ പിൻവലിക്കാൻ ആലോചന

തനിക്കെതിരെ ഉയർന്ന് ആരോപണം തെളിയിക്കാൻ ഏതറ്റം വരെയും പോകാമെന്ന നിലപാടിലാണ് തോമസ് കെ തോമസ്

തനിക്കെതിരെ ഉയർന്ന് ആരോപണം തെളിയിക്കാൻ ഏതറ്റം വരെയും പോകാമെന്ന നിലപാടിലാണ് തോമസ് കെ തോമസ്

author-image
WebDesk
New Update
ncp

മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നൽകാനാണ് തീരുമാനം

തിരുവനന്തപുരം: കോഴ ആരോപണത്തോടെ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിർണായക നീക്കത്തിലേക്ക് എൻസിപി. എൽഡിഎഫ് മന്ത്രിസഭയിൽ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാനാണ് ആലോചന. ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എൽഡിഎഫിനെ അറിയിച്ചേക്കും. 

Advertisment

എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിക്ക് ഒരു മന്ത്രി നിർബന്ധമാണെന്ന് ഇവർ പറയുന്നു. എന്നാൽ ശശീന്ദ്രൻ മാറി തോമസ് കെ തോമസ് മന്ത്രിയാകണമെന്നാണ് പി.സി.ചാക്കോ പക്ഷത്തിന്റെ നിലപാട്.

അതേസമയം, തനിക്കെതിരെ ഉയർന്ന് ആരോപണം തെളിയിക്കാൻ ഏതറ്റം വരെയും പോകാമെന്ന നിലപാടിലാണ് തോമസ് കെ തോമസ്. സിറ്റിംഗ് ജഡ്ജ് ആരോപണം അന്വേഷിക്കണമെന്ന ഉറച്ച നിലപാടിലാണ് എംഎൽഎ. മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നൽകാനാണ് തീരുമാനം.

ആന്റണി രാജുവാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് വിശദീകരിക്കും. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം നിലനിർത്താനായി എൻ സി പി യിലെ ഒരു വിഭാഗവും ആന്റണി രാജുവും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്നായിരിക്കും വിശദീകരണം. പാർട്ടിയിൽ ഭിന്നതയുണ്ടാക്കി തോമസിനെ പുറത്താക്കിയാൽ കുട്ടനാട് സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകാമെന്ന വാഗ്ദാനം നൽകിയിട്ടുണ്ടാകുമെന്നും തോമസ് പക്ഷം കണക്കുകൂട്ടുന്നു.

Advertisment

അതേസമയം, മന്ത്രിമാറ്റ ചർച്ചയുമായി ആരോപണത്തിന് ബന്ധമില്ലെന്ന് നിലപാടിലാണ് എ കെ ശശീന്ദ്രൻ പക്ഷം.ജുഡീഷ്യൽ അന്വേഷണം പല കോണുകളിൽ നിന്നുയരുന്നുണ്ടെന്നും ജുഡീഷണൽ അന്വേഷണവും തോമസിനെതിരായ ആരോപണവും കൂട്ടായ ചർച്ച നടത്തി പരിശോധിക്കണമെന്ന നിലപാടിലാണ് ശശീന്ദ്രൻ.

Read More

Ncp Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: