/indian-express-malayalam/media/media_files/2024/10/27/cNtx13xxkJaTPrcwEt6e.jpg)
പ്രണബ് ജ്യോതിനാഥ്
തിരുവനന്തപുരം: ഒരേ സമയം രണ്ട് പദവി. ഏന്ത് ചെയ്യണമെന്നറിയാതെ ആകെ കൺഫ്യൂഷനിലാണ് പ്രണബ് ജ്യോതിനാഥ് എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സംസ്ഥാന സർക്കാർ പ്രണബ്‌ജ്യോതി നാഥിനെ നിയമിച്ചത്. എന്നാൽ ഈ നിയമനത്തിന് മണിക്കൂറുകൾ മുമ്പ് പ്രണബിന് മറ്റൊരു നിയമനവും കൂടി കിട്ടി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിന്റെ ചീഫ് വിജിലൻസ് ഓഫിസറായാണ് കേന്ദ്ര സർക്കാർ നിയമനം നൽകിയത്.ഇതിന്റെ ഉത്തരവ് സംസ്ഥാന സർക്കാരിൽ ലഭിച്ചതിനു ശേഷമാണ് പ്രണബിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.
സർക്കാർ കൊടുക്കുന്ന പാനലിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത്. പ്രണബിനെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ എൻഒസി കൊടുത്ത സംസ്ഥാന സർക്കാർ പ്രണബിനെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആക്കാനുള്ള പാനലിലും ഉൾപ്പെടുത്തി. രണ്ട് നിയമനം കിട്ടിയ പ്രണബ് ഏത് സ്വീകരിക്കണമെന്നറിയാതെ ആശയ കുഴപ്പത്തിലാണ്.
കേന്ദ്ര ഡെപ്യുട്ടേഷൻ ലഭിച്ചിട്ടും പോകാതിരുന്നാൽ പ്രണബിന് മുന്നിൽ കേന്ദ്രത്തിലേക്കുള്ള വാതിൽ അടയും. കേന്ദ്ര കാബിനറ്റ് ഉത്തരവ് ലഭിച്ചിട്ടും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. അതേസമയം, തിരഞ്ഞെടുപ്പിന്റെ ഭരണഘടനാപരമായ പ്രാധാന്യം കണക്കിലെടുത്ത് ആ ഉത്തരവാദിത്വം പൂർത്തിയാക്കുന്നതിന് മറ്റ് ഉത്തവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനും ആറാഴ്ച സമയം അനുവദിക്കാറുണ്ടെന്നും ഉന്നത സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.
2005 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറായ പ്രണബ് മുൻപ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറിയായിരുന്നു. എന്നാൽ നിലവിലെ വിഷയവുമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
Read More
- തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
- തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
- യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
- പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദം; രാഷ്ട്രീയായുധമാക്കി സിപിഎം
- നിർണായക നീക്കവുമായി എൻസിപി; മന്ത്രിയെ പിൻവലിക്കാൻ ആലോചന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.