/indian-express-malayalam/media/media_files/2024/10/26/JKpQlXWgaZrRVAtABCyj.jpg)
പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു
കൽപ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു. നാമനിർദേശ പത്രികയിൽ ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്തുവിവരങ്ങളിൽ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിർദേശ പത്രിക തള്ളണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
വാദ്രയുടെ മൊത്തം ആസ്തി പത്രികയിൽ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയതും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആക്ഷേപം.
65.55 കോടി രൂപയാണ് വാദ്രയുടെ ആസ്തിയായി പ്രിയങ്കയുടെ നാമനിർദേശ പത്രികയിലുള്ളത്. എന്നാൽ 2010 -21 കാലയളവിൽ ആദായനികുതി വകുപ്പ് വാദ്രയ്ക്ക് 80 കോടി രൂപയോളം നികുതി ചുമത്തിയിട്ടുണ്ട്. അതിൽ 2019-20ൽ മാത്രം 24.16 കോടിയാണ് നികുതി ചുമത്തിയത്. ആദായ നികുതിവകുപ്പ് ചുമത്തിയ നികുതിക്ക് ആനുപാതികമായ ആസ്തി വാധ്രയ്ക്കുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
ഭർത്താവ് റോബർട്ട് വാദ്രയ്ക്കു തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തിൽ പ്രിയങ്ക പറയുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതിൽ ഡൽഹി മെഹറോളിയിൽ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയിൽ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അൻപത് പവൻ സ്വർണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Read More
- പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ
 - പൂരം കലക്കൽ; പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
 - തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
 - തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
 - ഇങ്ങോട്ട് വാ എന്ന് കേന്ദ്രം, ഇവിടെ നില്ലെന്ന് കേരളം; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിന് പിന്നിലെ കഥ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us