scorecardresearch

സമ്മർദം താങ്ങാനാവുന്നില്ല:ഫെയ്‌സ് ബുക്ക് ഉപേക്ഷിച്ച് ബംഗാളി നടി

ബംഗാളി നടി ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ പോലീസ് കെസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കൊച്ചി പൊലീസ് കമ്മിഷണർക്കാണ് നടി പരാതി നൽകിയത്.

ബംഗാളി നടി ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ പോലീസ് കെസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കൊച്ചി പൊലീസ് കമ്മിഷണർക്കാണ് നടി പരാതി നൽകിയത്.

author-image
WebDesk
New Update
VV

കൊച്ചി പൊലീസ് കമ്മിഷണർക്കാണ് നടി പരാതി നൽകിയത്

കൊൽക്കത്ത: സമ്മർദം താങ്ങാനാവത്തതിനാൽ തത്കാലം ഫെയ്‌സ് ബുക്ക് ഉപേക്ഷിക്കുകയാണെന്ന് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി. ഫെയ്‌സ് ബുക്കിലൂടെ തന്നെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടി ഫെയ്‌സ് ബുക്ക് ഉപേക്ഷിക്കുന്നത്. 

Advertisment

"ഞാൻ കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അൺഇൻസ്റ്റാൾ ചെയ്യുന്നു. ജന്മദിന പാർട്ടി, ആശംസകൾ, എനിക്കിപ്പോൾ ഒന്നും ഇഷ്ടമല്ല.ഞാനൊരു സെൻസിറ്റീവായ ആളാണ്, അതുകൊണ്ടാണ് ഞാനൊരു ആർട്ടിസ്റ്റ് സെലിബ്രിറ്റി അല്ലാതായതും. ഇത്രയും സ്ട്രെസ് ചെയ്യാൻ പറ്റില്ല.എല്ലായിടത്തും അജ്ഞത എന്നെ തളർത്തുന്നു, എനിക്ക് കുറച്ച് ദിവസങ്ങൾ ഒഴിവ് വേണം.എന്നെ ബന്ധപ്പെടാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്".-നടി ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചു. 

പാലേരി മാണിക്യം ഒരു പാതിരാകൊലപാകത്തിന്റെ കഥ എന്ന് സിനിമയിൽ അഭിനയിക്കാനെത്തിയ നടിയോട് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതേതുടർന്ന്, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവെച്ചിരുന്നു. നടി ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More

Facebook Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: