scorecardresearch

ലൈംഗികാതിക്രമണ പരാതി; നിവിൻ പോളിയ്‌ക്കെതിരെ കേസ്, നിഷേധിച്ച് നടൻ

നിവിൻ പോളുയും സിനിമാ നിർമ്മാതാവും ഉൾപ്പെടെ ആറു പേർക്കെതിരായാണ് കേസെടുക്കുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് നിവിൻ പോളി രംഗത്തെത്തി

നിവിൻ പോളുയും സിനിമാ നിർമ്മാതാവും ഉൾപ്പെടെ ആറു പേർക്കെതിരായാണ് കേസെടുക്കുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് നിവിൻ പോളി രംഗത്തെത്തി

author-image
WebDesk
New Update
actor

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: നടൻ നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. നേര്യമംഗലം സ്വദേശിയായ യുവതിയാണ് യുവനടനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളുയും സിനിമാ നിർമ്മാതാവും ഉൾപ്പെടെ ആറു പേർക്കെതിരായാണ് കേസെടുക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. കേസ് രജിസ്റ്റർ ചെയ്‌തെന്ന് ഊന്നുകൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്‌

Advertisment

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വെളിപ്പെടുത്തലുകളും ആരോപണങ്ങളും അന്വേഷിക്കാൻ സർക്കാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തെയാണ് പരാതിക്കാരി സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

നടനും മറ്റു പ്രതികളും വിദേശത്തുവച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ചാണ് പീഡനം നടന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഹോട്ടൽ മുറിയിലും അപ്പാർട്മെന്റിലും എത്തിച്ച് പീഡിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു.

ജോലിയുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി ദുബായിൽ എത്തിയത്. ശ്രേയ എന്ന സ്ത്രീയാണ് പരാതിക്കാരിയെ ചലച്ചിത്ര പ്രവർത്തകർക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് അവസരം വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ശ്രേയയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

Advertisment

അതേസമയം, പീഡന ആരോപണങ്ങൾ നിഷേധിച്ച്  നിവിൻ പോളി രംഗത്തെത്തി. അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്ന് നിവിൻ പോളി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോപണം ആദ്യം സോഷ്യൽ മീഡിയയിലൂടെ നിഷേധിച്ചതിന് പിന്നാലെയാണ്  നിവിൻ പോളി വാർത്താസമ്മേളനം നടത്തിയത്.

'മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിയുന്നത്. പെൺകുട്ടിയെ അറിയില്ല, കണ്ടിട്ടുമില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് നൂറു ശതമാനം ബോധ്യമുള്ളതു കൊണ്ടാണ് ഇന്നുതന്നെ മാധ്യമങ്ങളെ കണ്ടത്. സത്യം തെളിയിക്കാൻ വേണ്ടി എല്ലാ വഴികളും നോക്കും. ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ, നാളെ മുതൽ ആർക്ക് എതിരെ വേണമെങ്കിലും ഇത്തരം വ്യാജ ആരോപണം വരാം.- നിവിൻ പോളി പറഞ്ഞു

ഏതു ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കും. എനിക്ക് വേണ്ടി ഞാൻ മാത്രമേ സംസാരിക്കാനുള്ളൂ. ഒന്നര മാസം മുൻപാണ് ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചത്. എനിക്കറിയില്ല എന്ന് പറഞ്ഞതും ഇതിൽ വാസ്തവമില്ല എന്ന് കണ്ടെത്തി ക്ലോസ് ചെയ്തതാണ്. ഇതിനു വലിയ പ്രസക്തിയില്ല അത് കൊണ്ട് വിട്ടേക്കൂ എന്ന് നിയമോപദേശവും ലഭിച്ചു. ആരോപണത്തിനു പിന്നിൽ ഗൂഡാലോചന ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ആദ്യം ഫോണിൽ വിളിച്ചാണ് പൊലീസ് വിവരങ്ങൾ തിരക്കിയത്. സത്യം ബോധ്യപ്പെട്ടതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു,' നിവിൻ പോളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read More

Nivin Pauly Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: