/indian-express-malayalam/media/media_files/5Vy8iVkOs3FKa6PBrHBq.jpg)
ബുധനാഴ്ച നടത്തിയ തിരച്ചിലിൽ അർജുൻറെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു
ഷിരൂർ:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച ഗംഗാവലി പുഴയിൽ പുനരാരംഭിക്കും. വ്യാഴാഴ്ച സ്വാതന്ത്രദിനം കാരണം തിരച്ചിൽ നടന്നിരുന്നില്ല. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ തെരച്ചിൽ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.
പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തിരച്ചിലിൽ പങ്കെടുക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്തായിരിക്കും ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുക. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.
അർജുന് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ നേരത്തെ ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഗംഗാവലി പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാതെ തിരച്ചിൽ മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്.ഇതേ തുടർന്നാണ് മാർഗം ഡ്രഡ്ജർ എത്തിക്കാൻ തീരൂമാനിച്ചതെന്നു കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൻ പറഞ്ഞു.
നേരത്തെ, ബുധനാഴ്ച നടത്തിയ തിരച്ചിലിൽ അർജുൻറെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുൻറെ ലോറിയിൽ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് അർജുൻറെ ലോറിയുമായി ബന്ധപ്പെട്ട ഒരു വസ്തു കണ്ടെത്തിയെന്ന കാര്യത്തിൽ സ്ഥിരീകരണമായത്. ഇനിയുള്ള തിരച്ചിലിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് ഈ കണ്ടെത്തൽ. നേരത്തെ നാവികസേനയുടെ തെരച്ചിൽ ഒരു ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും അത് അർജുൻറെ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
Read More
- അർജുനായുള്ള തിരച്ചിൽ; ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും
- അർജുനായുള്ള തിരച്ചിൽ തുടങ്ങി, ഈശ്വർ മാൽപെയ്ക്കൊപ്പം നാവിക സേനയും
- പാലരുവി എക്സ്പ്രസിൽ ബുധനാഴ്ച മുതൽ നാല് അധിക കോച്ചുകൾ
- ഉരുൾ ഉറ്റവരെ കവർന്നെടുത്ത ദുരന്തഭൂമിയിൽ കർമനിരതനായി ജിനോഷ്
- വയനാട്ടിലെ സേഫ്,അൺസേഫ് മേഖലകൾ തരംതിരിക്കും- വിദഗ്ധ സമിതി
- ഭഗവാൻപൂർ ഗ്രാമം കാത്തിരിക്കുകയാണ്...വയനാട്ടിലുള്ള ഉറ്റവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.