scorecardresearch

അർജുനായുള്ള തിരച്ചിൽ; ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും

ബുധനാഴ്ചത്തെ തിരച്ചിലിൽ, അർജുൻറെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തി. കയർ അർജുൻറെ ലോറിയിൽ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു

ബുധനാഴ്ചത്തെ തിരച്ചിലിൽ, അർജുൻറെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തി. കയർ അർജുൻറെ ലോറിയിൽ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു

author-image
WebDesk
New Update
Arjun

വ്യാഴാഴ്ച തിരച്ചിൽ ഉണ്ടാകില്ല

മംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ബുധനാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാവികസേനയും ഈശ്വര മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യതൊഴിലാളികളുമാണ് തിരച്ചിൽ നടത്തിയത്. വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനം കാരണം തിരച്ചിൽ ഉണ്ടാകില്ല. വെള്ളിയാഴ്ച തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Advertisment

ബുധനാഴ്ചത്തെ തിരച്ചിലിൽ, അർജുൻറെ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തി. കയർ അർജുൻറെ ലോറിയിൽ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് അർജുൻറെ ലോറിയുമായി ബന്ധപ്പെട്ട ഒരു വസ്തു കണ്ടെത്തിയെന്ന കാര്യത്തിൽ സ്ഥിരീകരണമായത്. ഇനിയുള്ള തിരച്ചിലിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് ഈ കണ്ടെത്തൽ. നേരത്തെ നാവികസേനയുടെ തെരച്ചിൽ ഒരു ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും അത് അർജുൻറെ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ar
ബുധനാഴ്ചത്തെ തിരച്ചിലിൽ കണ്ടെത്തിയ അർജുന്റെ ലോറിയിലെ തടികെട്ടാൻ ഉപയോഗിക്കുന്ന കയർ

മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തിരച്ചിലിൽ കണ്ടെത്തിയത്.എന്നാൽ ഇത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗങ്ങളല്ല എന്നാണ് ഉടമ മനാഫ് വ്യക്തമാക്കിയത്. ലോറിയുടെ ലോഹഭാഗം തന്നെയാണ് കണ്ടെത്തിയതെന്നും, അപകടത്തിൽപ്പെട്ട മാറ്റേതെങ്കിലും ടാങ്കർ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് വിവരിച്ചു. തിരച്ചിലിൽ കണ്ടെത്തിയ കയർ താൻ തന്നെ വാങ്ങിക്കൊടുത്തതാണെന്നും അർജുൻ ഓടിച്ച ലോറിയിൽ തടി കെട്ടിയിരുന്നതാണ് അതെന്നും മനാഫ് വ്യക്തമാക്കി.

തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കും

Advertisment

അർജുന് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം ഡ്രഡ്ജർ എത്തിക്കുന്നതിന് ചെലവ് വരുന്നത്. ഗംഗാവലി പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാതെ തിരച്ചിൽ മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഇതേ തുടർന്നാണ് മാർഗം ഡ്രഡ്ജർ എത്തിക്കാൻ തീരൂമാനിച്ചതെന്നു കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൻ പറഞ്ഞു. അതേ സമയം രക്ഷാപ്രവർത്തനത്തിൽ കേരളം നിസംഗത പാലിച്ചെന്ന് ആരോപണം എംഎൽംഎ ഇന്നും തുടർന്നു. ഡ്രഡ്ജർ കേരളം എത്തിക്കുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ലെന്നാണ് എംഎൽഎയുടെ ആരോപണം.

കാൻവാർ എംഎൽഎയ്ക്ക് മറുപടിയുമായി കേരളം

തിരച്ചിലിന് ഡ്രഡ്ജർ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് സൈൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. ഡ്രഡ്ജർ എത്തിക്കാൻ കേരളം ആദ്യമേ സന്നദ്ധത അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ആളുകൾ അവിടെ ചെന്നിരുന്നു. പക്ഷേ പുഴയുടെ ആഴവും ഒഴുക്കും തടസമായിരുന്നു. ആഴമുള്ള സ്ഥലത്ത് പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

തൃശ്ശൂരിൽ നിന്നുള്ള ഡ്രഡ്ജർ ഷിരൂർ ദൗത്യത്തിന് ഉപയോഗിക്കാൻ സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരമാവധി 18 അടി ആഴത്തിൽ മാത്രമേ ഡ്രഡ്ജർ പ്രവർത്തിക്കൂ. ഗംഗാവലിയുടെ ആഴം 25 മുതൽ 30 അടി വരെയാണ്. ഇക്കാര്യം ഉത്തരകന്നട ജില്ലാ കളകടറെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Read More

Rescue Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: