/indian-express-malayalam/media/media_files/2025/05/23/9zdRwIXvuAmWXOEtYvB6.jpg)
ദേശീയപാതയിലെ വിള്ളൽ (ഇടത്), ടാറിട്ട് മൂടിയപ്പോൾ (വലത്)
National Highway 66 collapse: തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കരാറുകാർക്ക് ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല. കമ്പനികൾക്ക് ഡിസൈനിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി.
Also Read: ഇന്ന് കനത്ത മഴ, ആറ് ജില്ലകളിൽ അവധി; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തി അടക്കം തകർന്ന ഭാഗത്തെ ഒരു കിലോമീറ്റർ റോഡ് പൂർണമായും പുനർനിർമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂരിയാട് മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനിൽ വൻ തകരാർ സംഭവിച്ചു. നിർമാണ കമ്പനി അടക്കമുള്ള ഏജൻസികൾക്ക് വൻവീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
Also Read: കോവിഡ് കേസുകൾ ഉയരുന്നു; മാസ്‌ക് ധരിക്കണമെന്ന് നിർദേശം
വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചശേഷം കേന്ദ്രസർക്കാർ വിഷയത്തിൽ അവലോകനം നടത്തി. സാങ്കേതിക കാര്യങ്ങൾ, കരാറുകാർ ഉൾപ്പെടെ വീഴ്ച വരുത്തിയതിൽ ഭരണപരമായി എന്തു തുടർനടപടികൾ സ്വീകരിക്കണം എന്നിവയാണ് യോഗത്തിൽ ചർച്ചയായത്. പ്രശ്നമേഖലകളിൽ പരിശോധനകളെല്ലാം പൂർത്തിയാക്കി, എത്ര വേഗത്തിൽ റോഡ് പുനർനിർമ്മാണം നടത്താനാകുമെന്ന് കേന്ദ്രസർക്കാർ വിദഗ്ധരോട് ആരാഞ്ഞതായാണ് സൂചന. വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു.
വീണ്ടും സംരക്ഷണ ഭിത്തി തകർന്നു
അതിനിടെ, നിർമാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയിൽ വീണ്ടും സംരക്ഷണ ഭിത്തി തകർന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകർന്ന ഭാഗത്തിന് ഏതാനും മീറ്ററുകൾക്ക് സമീപമാണ് വീണ്ടും തകർച്ചയുണ്ടായിരിക്കുന്നത്.
Read More
- കൊച്ചി കപ്പൽ അപകടം; കപ്പലിലെ വാൽവിന് തകരാറുണ്ടായി, ഭാരസന്തുലനം തെറ്റിയത് അപകടകാരണം
- ഒന്നര ദശകത്തിന് കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്നറുകൾ; കാത്തിരിക്കുന്നത് മഹാദുരന്തം
- വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം
- കടലിൽ എണ്ണ പടരുന്നു; 36-48 മണിക്കൂറിനുള്ളിൽ ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ തീരങ്ങളിലെത്തിയേക്കും
- നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണു, എണ്ണപ്പാട പടരുന്നത് തടയാൻ ശ്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.