scorecardresearch

Kochi Ship Accident: കൊച്ചി കപ്പൽ അപകടം; കപ്പലിലെ വാൽവിന് തകരാറുണ്ടായി, ഭാരസന്തുലനം തെറ്റിയത് അപകടകാരണം

Kochi Ship Accident Updates: കപ്പലിൽ ഭാരസന്തുലനത്തിനായി നിറയ്ക്കുന്ന വെള്ളം ചപ്പൽ ചരിയുമ്പോൾ വാൽവുകളിലൂടെ നീങ്ങി സമനില കൈവരിക്കാൻ സഹായിക്കേണ്ടതാണ്. എന്നാൽ ചരക്കുകപ്പലിന്റെ വാൽവ് തകരാറിലായി

Kochi Ship Accident Updates: കപ്പലിൽ ഭാരസന്തുലനത്തിനായി നിറയ്ക്കുന്ന വെള്ളം ചപ്പൽ ചരിയുമ്പോൾ വാൽവുകളിലൂടെ നീങ്ങി സമനില കൈവരിക്കാൻ സഹായിക്കേണ്ടതാണ്. എന്നാൽ ചരക്കുകപ്പലിന്റെ വാൽവ് തകരാറിലായി

author-image
WebDesk
New Update
kochi ship accident1

കൊച്ചി കപ്പൽ അപകടം; കപ്പലിലെ വാൽവിന് തകരാറുണ്ടായി

Kochi Ship Accident Updates: കൊച്ചി: എംഎൽസി എൽസ ചരക്കുകപ്പലിന്റെ അപകടകാരണം കപ്പലിന്റെ ഭാരസന്തുലനം തെറ്റിയതെന്ന് പ്രാഥമിക നിഗമനം. ഡയറകടറേറ്റ്് ജനറൽ ഓഫ് ഷിപ്പിങ്ങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

Advertisment

കപ്പലിൽ ഭാരസന്തുലനത്തിനായി നിറയ്ക്കുന്ന വെള്ളം ചപ്പൽ ചരിയുമ്പോൾ വാൽവുകളിലൂടെ നീങ്ങി സമനില കൈവരിക്കാൻ സഹായിക്കേണ്ടതാണ്. എന്നാൽ ചരക്കുകപ്പലിന്റെ വാൽവ് തകരാറിലായി. ഇതിൽ മാനുഷിക പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉന്നത ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ്ങിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. 

എണ്ണപാടകൾ കണ്ടെത്തി

അതേസമയം കപ്പൽ മുങ്ങിയതിന് പിന്നാലെ ആലപ്പുഴ ജില്ലയിലെ തീരങ്ങളിൽ എണ്ണപ്പാടകൾ കണ്ടെത്തി. ചരക്കുകപ്പൽ മുങ്ങി നാലുദിവസത്തിന് ശേഷമാണ് ചെറിയ അളവിൽ എണ്ണപ്പാടകൾ കണ്ടെത്തിയത്. നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്) ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായരാണ് ബുധനാഴ്ച തീരത്ത് എണ്ണപ്പാടങ്ങൾ ഉണ്ടെന്ന് കാര്യം സ്ഥിരീകരിച്ചത്.

 Also Read: കൊച്ചി കപ്പൽ അപകടം; ആലപ്പുഴ തീരത്ത് എണ്ണപ്പാടകൾ, കണ്ടെത്തിയത് ബങ്കർ ഓയിൽ

Advertisment

ഇൻകോയിസിന്റെ ആറംഗ സംഘം ആലപ്പുഴ തീരത്ത് ചെറിയ അളവിൽ എണ്ണപ്പാടകൾ കണ്ടെത്തി. ഇത് കപ്പലുകളിൽ ഉപയോഗിക്കുന്ന ബങ്കർ ഓയിലാണ്. കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ, വലിയ തോതിൽ എണ്ണ ചോർച്ചയുണ്ടാകാൻ സാധിക്കില്ലെന്നും വിദഗ്ധ സംഘം പറഞ്ഞു. 

പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാൻ സന്നദ്ധ സംഘടനകൾ

കപ്പലിൽ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ ചേർന്ന വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചേർന്ന വിദഗ്ധരുടെ യോഗത്തിൽ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചു.

Also Read:കടലിൽ പടർന്ന് എണ്ണ തീരത്ത് എത്തിയാൽ വൻ അപകടം;മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലൈബീരിയൻ നിന്നുള്ള എം.എസ്.സി. എൽസ-3 എന്ന് 28 വർഷം പഴക്കമുള്ള ചരക്കുകപ്പൽ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൂല കാലവസ്ഥയെ തുടർന്ന് മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയാണ് കപ്പൽ അപകടത്തിൽപ്പെടുന്നത്. 600 ലധികം കണ്ടെയ്‌നറുകളുമായാണ് കപ്പൽ മുങ്ങിയത്. 

184 മീറ്റർ നീളമുള്ള കപ്പൽ 1997-ൽ ജർമ്മനയിലാണ് നിർമിച്ചത്. ഉൾക്കടലിൽ ഏതാണ്ട് 50 മീറ്റർ താഴ്ചയിലാണ് മുങ്ങിയ കപ്പലുള്ളത്. കടലിൽ മുങ്ങിയ കണ്ടെയ്‌നറുകളിൽ നിന്ന് ഇതുവരെ ഏകദേശം അൻപത് കണ്ടെയ്‌നറുകളാണ് കരയ്ക്കടിഞ്ഞത്. 

Read More

Ship Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: