scorecardresearch

വയനാട് ദുരന്തം; പുനരധിവാസം വേഗത്തിലാക്കും, ഇനിയും കണ്ടെത്താനുള്ളത് 119പേരെ

ദുരന്തബാധിതരുടെ ലോണുകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ദുരന്തബാധിതരുടെ ലോണുകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Wayanad Landslide, Pinarayi Vijayan, Press Meet

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരതിവാസം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി നടപടികൾ പുരോഗമിക്കുകയാണ്. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ വിദ​ഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

വയനാട് ദുരന്തത്തിൽ മരണപ്പെട്ട 179 പേരുടെ മൃതദേഹങ്ങൾ ഇരുവരെ തിരിച്ചറിഞ്ഞു. 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നല്ല. ഈ കുടംബങ്ങളിലെ 65 പേർ മരണപ്പെട്ടു. 729 കുടുംബങ്ങൾ ക്യാമ്പുകളിലുണ്ടായിരുന്നു. നിലവിൽ 219 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പിൽ നിന്ന് മറ്റുള്ളവർ വാടകവീടുകളിലേക്കും കുടുംബവീടുകളിലേക്കും മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ താമസയോ​ഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയാറായിട്ടുണ്ട്. അതിൽ 123എണ്ണം ഇപ്പോൾ തന്നെ താമസയോ​ഗ്യമാണ്. 105 വാടകവീടുകൾ ഇതിനകം നൽകിയിട്ടുണ്ട്. വീടുകൾ കണ്ടെത്തുന്നതിൽ കാര്യമായ തടസം ഇല്ല.

മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം വിതരണം ചെയ്തു. 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറി. തിരിച്ചറിയാനുള്ളവരുടെ ബന്ധുക്കളില്‍ നിന്നും 91 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Advertisment

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന നിര്‍ദേശം സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് സമിതി യോഗത്തില്‍ വെച്ചു. വായ്പ്കള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ദുരന്തബാധിതരിൽ നിന്ന് പിടിച്ച ഇഎംഐ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് നിർദേശം നൽകി. പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കണ്‍സംഷന്‍ ലോണുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാരാഘോഷ പരിപാടി ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

Wayanad Landslide Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: