scorecardresearch

തിരക്കഥയിൽ വില്ലന്മരാരാകാം, വ്യവസായത്തിൽ വേണ്ട; ഇരയ്ക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി

മാന്യമായ പെരുമാറ്റവും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും ഉറപ്പുവരുത്തുന്നില്ലെങ്കിൽ മലയാളം സിനിമയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

മാന്യമായ പെരുമാറ്റവും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും ഉറപ്പുവരുത്തുന്നില്ലെങ്കിൽ മലയാളം സിനിമയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Pinarayi Vijayan

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: സിനിമയിൽ ലോബിയിങ്ങിന്റെ പേരിൽ നടി-നടന്മാരെ ഒറ്റപ്പെടുത്തുകയോ, അവരുടെ അവസരങ്ങൾ നിഷേധിക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമ മേഖലയിൽ സിനിമ കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ലെന്നും, ചൂഷണമുണ്ടായാൽ ചൂഷണം നേരിട്ടവർക്കൊപ്പമായിരിക്കും സർക്കാരെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Advertisment

സിനിമ മേഖല കുത്തഴിഞ്ഞതാണെന്നോ അതിലെ സാങ്കേതിക പ്രവർത്തകരും നടി-നടന്മാരും ആകെ അസാന്മാർഗിക സ്വഭാവം വച്ചുപുലർത്തുന്നവരാണെന്നും സർക്കാരിന് അഭിപ്രായമില്ല. ഒരു റിപ്പോർട്ടിന്റെ ഭാഗമായി സിനിമയിലെ ചിലർക്കുണ്ടായ മോശം അനുഭവങ്ങളിലൂടെ 94 വർഷത്തെ പൈതൃകമുള്ള മലയാളം സിനിമ രംഗത്തെ വിലയിരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എത്രയോ നല്ല സിനിമകളുണ്ടായ സിനിമാ മേഖലയാണ് മലയാളം. അത്തരം ഒരു ഭാഷയിലെ ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷപങ്ങൾ നമ്മുടെ നാടിന്റെ സിനിമ പുരോഗതിക്ക് ചേരില്ല. എന്നാൽ മോശം പ്രവണതകൾ കണ്ടെത്തിയാൽ അതിനോട് യോതൊരു സന്ധിയും ഉണ്ടാവുകയില്ല. വിദ്യാസമ്പന്നരും പുരോഗമന വീക്ഷണമുള്ളവരുമാണ് നമ്മുടെ നാട്ടിലെ മഹാഭുരിപക്ഷം സിനിമ പ്രവർത്തകരും.

സിനിമ തിരക്കഥയുടെ ഭാഗമായി വില്ലന്മാരുണ്ടാകാം. എന്നാൽ സിനിമ വ്യവസായത്തിൽ വില്ലന്മാരുടെ സാനിധ്യം ഉണ്ടാകാൻ പാടില്ല. സിനിമയിൽ അഭിനയിക്കാൻ വരുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്‍റെ പ്രതിനിധികളാണ്. അപ്രഖ്യാപിത വിലക്കുകൾകൊണ്ട് ആർക്കും ആരെയും ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്. സിനിമക്കുള്ളിലെ മോശം പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനം ഉറപ്പുവരുത്താനും സിനിമയിലെ സംഘടനകൾ മുൻകൈയെടുക്കണം.

Advertisment

സിനിമക്കുള്ളിൽ സിനിമ കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ല. മാന്യമായ പെരുമാറ്റവും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും ഉറപ്പുവരുത്തുന്നില്ലെങ്കിൽ മലയാളം സിനിമയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ലോബിയിങ്ങിന്റെ ഭാഗമായി കഴിവുള്ള നടി-നടന്മാരെ ഒറ്റപ്പെടുത്തുകയോ, അവരുടെ അവസരങ്ങൾ നിഷേധിക്കുകയോ ചെയ്യരുത്. ആശയപരമായ അഭിപ്രായഭിന്നതകൾ സിനിമയെ ശ്ക്തിപ്പെടുത്താൻ വേണ്ടിയുള്ളതാകണം.

ആരെയും പുറത്താക്കാനോ കഴിവില്ലാത്തവർക്ക് അവസരം നൽകാനോ സിനിമയ്ക്കുള്ളലെ ആരും തങ്ങളുടെ അധികാരം ഉപയോഗിക്കരുത്. സിനിമയ്ക്കുള്ളിൽ ലൈംഗിക, മാനസിക, സാമ്പത്തിക ചൂഷണം കണ്ടെത്തിയാൽ ചൂഷകർക്കൊപ്പമായിരിക്കില്ല ചൂഷണം നേരിട്ടവർക്കൊപ്പമായിരിക്കും സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

Hema Committee Report Kerala Cm Malayalam Film Industry Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: