/indian-express-malayalam/media/media_files/nh42YwT2CRpt6OHRMRui.jpg)
വടക്കൻ കേരള തീരത്തെ ന്യൂനമർദ്ദപാത്തി ദുർബലമായി
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ കേരള തീരത്തെ ന്യൂനമർദ്ദപാത്തി ദുർബലമായി. വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. എന്നാൽ ഇന്ന് മീൻപിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളതടക്കം നിരവധി ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്സിപ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്പ്രസ് എന്നിവയുടെ സർവീസുകളും മഴയും വെള്ളപ്പൊക്കവും മൂലം റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
Read more
- കനത്ത മഴ;കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി
- തെലങ്കാനയിലും ആന്ധ്രയിലും നാശം വിതച്ച് പ്രളയം
- നരേന്ദ്രമോദി ബ്രൂണൈയിലേക്ക്;സിംഗപ്പൂരും സന്ദർശിക്കും
- മണിപ്പൂരിൽ വീണ്ടും സംഘർഷം;രണ്ട് മരണം,10 പേർക്ക് പരിക്ക്
- ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം;24 മരണം
- പശ്ചിമബംഗാളില് ഒൻപതുകാരിക്കും നഴ്സിനും നേരെ ലൈംഗികാതിക്രമം; പ്രതിയുടെ വീടുതകർത്ത് പ്രതിഷേധം
- ബീഫ് കഴിച്ചെന്ന് സംശയം;ഹരിയാനയിൽ തൊഴിലാളിയെ മർദ്ദിച്ച് കൊന്നു
- പരമ്പരാഗത ആഘോഷം; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തീയതി നീട്ടി ഇലക്ഷൻ കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.