/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു
തിരുവനന്തപുരം: ആന്ധ്രയിലും തെലങ്കാനയിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ള നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം ടാറ്റാനഗർ എക്‌സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിൻ സർവ്വീസുകളാണ് റദ്ദാക്കിയത്.
ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്‌സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്‌സിപ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്‌സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, തിരുനെൽവേലി-പുരുലിയ എക്‌സ്പ്രസ് എന്നിവയുടെ സർവീസുകളും മഴയും വെള്ളപ്പൊക്കവും മൂലം റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
അതേസമയം, ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ഔദോഗീക കണക്കനുസരിച്ച് ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. വിജയവാഡയിലാണ് നാശനഷ്ടം ഏറെയും.പ്രളയത്തെ തുടർന്ന് വിജയവാഡ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ ട്രെയിൻ ഗതാഗതം ഉൾപ്പടെയുള്ളവ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.
കനത്ത മഴയിൽ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി. ഇതിനെതുടർന്നാണ് വിജയവാഡയിൽ നിന്ന് വാറങ്കലിലേക്കും വാറങ്കലിൽ നിന്ന് വിജയവാഡയിലേക്കും ഡൽഹിയിൽ നിന്ന് വിജയവാഡയിലേക്കുമുള്ള എല്ലാ ട്രെയിനുകളും നിർത്തിവെച്ചത്.അദിലാബാദ്, നിസാമാബാദ്, കാമറെഡ്ഡി, മഹബൂബ്‌നഗർ, നാരായൺപേട്ട് സ്ഥലങ്ങളിലെല്ലാം മഴക്കെടുതി രൂക്ഷമാണ്.
Read More
- തെലങ്കാനയിലും ആന്ധ്രയിലും നാശം വിതച്ച് പ്രളയം
- നരേന്ദ്രമോദി ബ്രൂണൈയിലേക്ക്;സിംഗപ്പൂരും സന്ദർശിക്കും
- മണിപ്പൂരിൽ വീണ്ടും സംഘർഷം;രണ്ട് മരണം,10 പേർക്ക് പരിക്ക്
- ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം;24 മരണം
- പശ്ചിമബംഗാളില് ഒൻപതുകാരിക്കും നഴ്സിനും നേരെ ലൈംഗികാതിക്രമം; പ്രതിയുടെ വീടുതകർത്ത് പ്രതിഷേധം
- ബീഫ് കഴിച്ചെന്ന് സംശയം;ഹരിയാനയിൽ തൊഴിലാളിയെ മർദ്ദിച്ച് കൊന്നു
- പരമ്പരാഗത ആഘോഷം; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തീയതി നീട്ടി ഇലക്ഷൻ കമ്മീഷൻ
- സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യം;അതിവേഗത്തിൽ ശിക്ഷാവിധിയുണ്ടാവണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us