scorecardresearch

ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവം; പി.വി അൻവർ എംഎൽഎ അറസ്റ്റിൽ

പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

author-image
WebDesk
New Update
PV Anwar mla arrest

ചിത്രം: സ്ക്രീൻഗ്രാബ്

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ പി.വി അൻവർ എംഎൽഎ അറസ്റ്റിൽ. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എംഎൽഎയുടെ ഒതായിലെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.

Advertisment

പി.വി അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അൻവറിനെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഡിഎംകെ പ്രവർത്തകർ മദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് പി.വി അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ പ്രതിഷേധിച്ചത്. പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർക്കുകയും മറ്റു നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ, കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിൽ മണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ചോലനായ്ക്കർ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളാണ്. ഉൾവനത്തിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നെടുങ്കയത്ത് എത്തിച്ചു. അവിടെ നിന്നാണ് നിലമ്പൂർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ മണിയുടെ ജീവൻ രക്ഷിക്കാനായില്ല.

Read More

Advertisment
Arrested Pv Anvar Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: