scorecardresearch

സിനിമയെക്കാൾ വലിയ ട്വിസ്റ്റുകൾ ; അഞ്ചൽ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ, രഞ്ജിനി എന്ന യുവതിയും രണ്ട് പെൺകുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്

2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ, രഞ്ജിനി എന്ന യുവതിയും രണ്ട് പെൺകുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്

author-image
WebDesk
New Update
renjinimurder1

കൊല്ലപ്പെട്ട രഞ്ജിനി

കൊല്ലം: നീണ്ട 18 വർഷത്തെ തിരച്ചിലിനൊടുവിലാണ് കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സിബിഐ പിടികൂടുന്നത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

Advertisment

സൈന്യത്തിലായിരുന്ന ഇവർ കൊലപാതകത്തിന് ശേഷം മറ്റൊരു പേരിൽ പോണ്ടിച്ചേരിയിൽ ഒളിച്ചുതാമസിക്കുന്നതിനിടയിലാണ് സിബിഐയുടെ പിടിയിലാകുന്നത്. 2006-ലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 2012 ൽ കേസിൻറെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പത്താൻകോട്ട് യൂണിറ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

നാടിനെ നടുക്കിയ കൊലപാതകങ്ങൾ

2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ, അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും രണ്ട് പെൺകുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. ഈ കേസിൽ സൈനികരായ ദിബിൽ കുമാർ, രാജേഷ് എന്നിവർക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. 

എന്നാൽ 2006 മുതൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവർ തിരികെ പോയില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന രീതിയിലായിരുന്നു അന്വേഷണം തുടർന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തിയിരുന്നത്.

Advertisment

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടുന്നത്. മറ്റൊരു വിലാസത്തിൽ, വ്യാജപേരുകളിൽ, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും  ഈ വിവാഹത്തിൽ ഇവർക്ക് കുട്ടികളുണ്ട്. അവിടെവെച്ചാണ് സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. 

കൊലയ്ക്ക് കാരണം

സംഭവത്തിന് ആധാരമായി പൊലീസ് പറയുന്നതിങ്ങനെ, ദിബിൽകുമാറിന് രഞ്ജിനിയിൽ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. പക്ഷേ ആ കുട്ടികളുടെ  പിതൃത്വം സംബന്ധിച്ച് ദിബിൽ കുമാറിനെതിരെ രഞ്ജിനിയും കുടുംബവും പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎൻഎ അടക്കം പരിശോധിക്കാൻ വനിത കമ്മീഷൻ നിർദേശിക്കുകയും ചെയ്തിരുന്നു.

ഈ സമയത്താണ് തെളിവുകൾ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം ദിബിൽകുമാറും രാജേഷും അവിടെയെത്തി കുഞ്ഞുങ്ങളെയും രഞ്ജിനിയെയും കൊലപ്പെടുത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും യുവതിയെയും കഴുത്തറത്താണ് കൊലപ്പെടുത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ 2006 ജനുവരി മുതൽ ഏപ്രിൽ വരെ ഇരുവരും അവധിയിലായിരുവെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

ആദ്യം 50000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പിന്നീടത് രണ്ട് ലക്ഷമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു എന്ന് സിബിഐ വ്യക്തമാക്കുന്നു. പോണ്ടിച്ചേരിയിൽ വേഷവും രൂപവും തൊഴിലും മാറി ഇവർ ജീവിക്കുന്നുവെന്ന് കണ്ടെത്തിയത്. ഇൻറീരിയർ ഡിസൈൻ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും. 

പ്രതിയുടെ മൊഴി പുറത്ത്

രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് രണ്ടാം പ്രതി രാജേഷ് ആണെന്ന് പ്രതി ദിബിൽകുമാർ മൊഴി നൽകി. യുവതിയേയും കുട്ടികളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണ്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുമ്പു തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും ദിബിൽകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു.

കുഞ്ഞുങ്ങളുടെ പിതൃത്വം ദിബിൽകുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടിരുന്നു. ഇതാണ് ക്രൂരകൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. തുടർന്ന് രാജേഷ് രഞ്ജിനിയും അമ്മയുമായി തന്ത്രപൂർവം അടുപ്പം സ്ഥാപിച്ചു. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി സഹായിച്ചു.

പ്രസവത്തിനായി തന്റെ സഹോദരിയും ആശുപത്രിയിലുണ്ടെന്ന് രഞ്ജിനിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചാണ് രാജേഷ് സൗഹൃദം സ്ഥാപിച്ചത്. വാടക വീട്ടിലേക്ക് ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും ദിബിൽകുമാർ പറഞ്ഞു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ സിബിഐ നാളെ കോടതിയെ സമീപിക്കും. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങി അഞ്ചലിൽ അടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് സിബിഐ തീരുമാനം.

Read More

Murder Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: