scorecardresearch

കലോത്സവവേദിയില്‍ അതിജീവനത്തിന്റെ ചുവടുവച്ച് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികൾ

വെള്ളാർമല സ്കൂളിലെ കുട്ടികളെ കാണാനും ആശീർവദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വെള്ളാർമല സ്കൂളിലെ കുട്ടികളെ കാണാനും ആശീർവദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

author-image
WebDesk
New Update
Kalolsavam, Wayanad Landslide, vellaarmala

ചിത്രം: ഫേസ്ബുക്ക്/ പിണറായി വിജയൻ

തിരുവനന്തപുരം: ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വികാരനിര്‍ഭരമായ തുടക്കമേകി വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികൾ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മേപ്പാടി പഞ്ചായത്തിലെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഏഴംഗസംഘമാണ് നൃത്തം അവതരിപ്പിച്ചത്. 

Advertisment

ഉദ്ഘാടന പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ച നൃത്തത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ആഘാതവും അവിടത്തെ മനുഷ്യരുടെ അതിജീവന കഥയുമായിരുന്നു പ്രമേയം. വെള്ളാര്‍മല സ്‌കൂളിലെ പ്രധാനധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് നൃത്താവിഷ്‌കാരം അരങ്ങിലെത്തിച്ചത്.

ചൂരല്‍മല ഗ്രാമവും സ്‌കൂള്‍ ജീവിതവും അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ  നൃത്തം, ദുരന്തത്തെ പറ്റി വിവരിച്ചു തുടങ്ങിയപ്പോള്‍ പലരും വികാര നിര്‍ഭരരായി. വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു ചൂരല്‍മലയിലെ വലിയ ഉരുള്‍പൊട്ടലിനെതിരായ മതിലായത്. ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം പലമടങ്ങാകുമായിരുന്നു. നൃത്താവിഷ്‌കാരത്തിനുശേഷം മന്ത്രിമാർ ചേര്‍ന്ന് വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.

വെള്ളാർമല സ്കൂളിലെ കുട്ടികളെ കാണാനും ആശീർവദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫോസ്ബുക്കിൽ കുറിച്ചു. അവർ പകർന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കലോൽസവം ഏറ്റവും മികച്ച രീതിയിൽ നടത്താൻ സാധിക്കണമെന്നും, അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറിയെന്നും മുഖ്യമന്ത്രി കുറിച്ചു.

Read More

School Kalotsavam Wayanad Landslide Kalolsavam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: