/indian-express-malayalam/media/media_files/wwdpTHzLzOeNtlaHO6zB.jpg)
കാട്ടാനയക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
മലപ്പുറം: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ചോലനായ്ക്കർ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളാണ്. മണിയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലാണുള്ളത്. ഉൾവനത്തിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നെടുങ്കയത്ത് എത്തിച്ചു. അവിടെ നിന്നാണ് നിലമ്പൂർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ മണിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് മണി. കഴിഞ്ഞാഴ്ച ഇടുക്കി തൊടുപുഴയിൽ പശുവിനെ അഴിക്കാൻ പോയ യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കോതമംഗലത്ത് കാട്ടാനയക്രമണത്തിൽ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു.
Read More
- ആവേശമായി കലോത്സവം; ആദ്യദിനം പിന്നിടുമ്പോൾ കണ്ണൂർ മുമ്പിൽ
- കലോത്സവവേദിയില്‍ അതിജീവനത്തിന്റെ ചുവടുവച്ച് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികൾ
- അരങ്ങുണർന്നു...ഇനി കലോത്സവ നാളുകൾ
- പ്രായമുള്ളവരും രോഗികളും മാസ്ക് ധരിക്കണം ; എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സംസ്ഥാനത്തും ജാഗ്രത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us