scorecardresearch

ആവേശമായി കലോത്സവം; ആദ്യദിനം പിന്നിടുമ്പോൾ കണ്ണൂർ മുമ്പിൽ

ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം

ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം

author-image
WebDesk
New Update
kalolsavam-crop

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനം പിന്നിടുമ്പോൾ, കണ്ണൂർ ജില്ല മുമ്പിൽ. മുപ്പത്തിയാറ് മത്സരങ്ങളുടെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. 215 പോയിന്റുകൾ കണ്ണൂർ നേടിയപ്പോൾ 214 പോയിന്റുമായി തൃശ്ശൂർ രണ്ടാമതും 213 പോയിന്റുമായി കോഴിക്കോട് മൂന്നാമതും ഉണ്ട്. 

Advertisment

ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം. ഞായറാഴ്ച വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ തലസ്ഥാനത്ത് ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഒന്നാം ദിനത്തിൽ വിവിധ നൃത്തമത്സരങ്ങളാണ് കാണികളെ ആവേശഭരിതരാക്കിയത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്. ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയിൽ (സെൻട്രൽ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളിൽ നിന്നും അപ്പീൽ ഉൾപ്പടെ 23 മത്സരാർത്ഥികളാണ് പങ്കെടുത്തത്.

വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികൾക്ക് കൗതുകമേകി. എം.ടി നിള സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംഘ നൃത്തത്തിൽ നാല് ക്ലസ്റ്ററുകളിലായി 24 ടീമുകൾ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. 

Read More

Advertisment
School Kalotsavam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: