scorecardresearch

അരങ്ങുണർന്നു...ഇനി കലോത്സവ നാളുകൾ

കലോത്സവം തുടങ്ങാനിരിക്കെ വിധിനിർണയത്തെ രൂക്ഷമായിവിമർശിച്ച് ഹൈക്കോടതി രംഗത്തെത്തി. പരാതികൾ പരിഹരിക്കുന്നതിന് ട്രൈബ്യൂണൽ വേണമെന്നും കോടതി നിരീക്ഷിച്ചു

കലോത്സവം തുടങ്ങാനിരിക്കെ വിധിനിർണയത്തെ രൂക്ഷമായിവിമർശിച്ച് ഹൈക്കോടതി രംഗത്തെത്തി. പരാതികൾ പരിഹരിക്കുന്നതിന് ട്രൈബ്യൂണൽ വേണമെന്നും കോടതി നിരീക്ഷിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala School Kalolsavam

കലയുടെ അരങ്ങ് ഇന്നുണരും

തിരുവനന്തപുരം: എഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് അരങ്ങുണർന്നു. അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. 44 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്തശിൽപത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

Advertisment

ഉരുൾപൊട്ടൽ തകർന്ന വയനാട് വെള്ളാർമല സ്‌കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങിൽ അരങ്ങേറി. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാർഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.

കലോത്സവങ്ങൾ സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നു- മുഖ്യമന്ത്രി

കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്‌നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും  ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി കലോത്സവങ്ങളെ കാണണം. വയനാട് ദുരന്തബാധിതരെയും എംടി വാസുദേവൻ നായരെയും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അനുസ്മരിച്ചു.

Advertisment

അഞ്ച് ദിവസം, 249 ഇനങ്ങൾ

ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് നൂറ്റിയൊന്നും, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തിൽ പത്തൊൻപതും, അറബിക് കലോത്സവത്തിൽ പത്തൊൻപതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക. 

കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ.

പൂർണമായും ഓൺലൈൻ വഴി 

www.ulsavam.kite.Kerala.gov.in പോർട്ടൽ വഴി രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിങ്ങും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ ലോവർ - ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും. 

സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ഇതാദ്യമായാണ് സ്‌കൂൾ കലോത്സവത്തിന്റെ മുഴുവൻ പ്രക്രിയകളും ഓൺലൈൻ വഴിയാക്കുന്നത്. 

കലോത്സവ മൂല്യനിർണയത്തിൽ ദുർഗന്ധമെന്ന് ഹൈക്കോടതി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മൂല്യ നിർണയത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സ്‌കൂൾ കലോത്സവ മൂല്യ നിർണയത്തിൽ ദുർഗന്ധമാണെന്നു കോടതി നിരീക്ഷിച്ചു.വിധി കർത്താക്കളെ നിശ്ചയിക്കുന്നതിൽ സർക്കാർ കുറച്ചു കൂടി ജാഗ്രത കാണിക്കണം. വിധി കർത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പെടുന്നില്ല.

പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ വേണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥരും ട്രൈബ്യൂണലിൽ നിയമിക്കാം. ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കലോത്സവം തുടങ്ങാനിരിക്കെ അപ്പീൽ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദ്ദേശം. വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read More

Kerala Schools Kalolsavam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: