/indian-express-malayalam/media/media_files/2024/12/20/i5QOymBuni2SFI82epgR.jpg)
എംടിയില്ലാത്ത സിത്താരയിലേക്ക് മമ്മൂട്ടി എത്തി
കോഴിക്കോട്: നടൻ മമ്മൂട്ടി എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി. എം.ടിയുടെ മരണ സമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. എംടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മമ്മൂട്ടിക്ക് സാധിച്ചിരുന്നില്ല.
വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി വെള്ളിയാഴ്ച വൈകീട്ട്് നാലുമണിയോടെയാണ് എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ എം.ടിയുടെ വസതിയായ സിതാരയിലേക്ക് എത്തിയത്. യാത്രാപ്രശ്‌നം നേരിട്ടതിനെത്തുടർന്നാണ് മമ്മൂട്ടിക്ക് നാട്ടിൽ എത്താൻ സാധിക്കാത്തത്. നടൻ രമേശ് പിഷാരടിയും മമ്മുട്ടിക്കൊപ്പം ഉണ്ടായിരുന്നു.
എം.ടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി. എം ടി കഥയെഴുതി എം ആസാദ് സംവിധാനം ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങ'ളിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. പിന്നീട് എംടി തിരക്കഥയെഴുതിയ വടക്കൻ വീരഗാഥ, കേരള വർമ്മ പഴശിരാജ ഉൾപ്പടെ മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്ക് ചിത്രങ്ങളിൽ നായകനായതും മമ്മൂട്ടിയാണ്്.
എം.ടിയുടെ മരണ സമയത്ത് മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചിരുന്നു. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രവും അന്ന് പങ്കുവച്ചിരുന്നു.
Read More
- എൻഎസ്എസ് മതേതര ബ്രാൻഡാണ്, പരിപാടിയിൽ പങ്കെടുത്തതിന്റെ ഗുണം കോൺഗ്രസിന്: രമേശ് ചെന്നിത്തല
- പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന്
- സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനനഗരി; ശനിയാഴ്ച തിരിതെളിയും
- ആചാരങ്ങളില് കൈ കടത്തരുത്, മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരന് നായര്
- കലൂർ സ്റ്റേഡിയത്തിലെ അപകടം, ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.