scorecardresearch

ആചാരങ്ങളില്‍ കൈ കടത്തരുത്, മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരന്‍ നായര്‍

ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും അവരുടേതായ ആചാരങ്ങളുണ്ട്. ഈ ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല

ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും അവരുടേതായ ആചാരങ്ങളുണ്ട്. ഈ ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല

author-image
WebDesk
New Update
news

പിണറായി വിജയൻ, ജി.സുകുമാരൻ നായർ

കോട്ടയം: ആചാരങ്ങളിൽ കൈ കടത്തരുതെന്നും ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ആചാരങ്ങളെ സർക്കാരിനോ മറ്റോ തിരുത്താനാകില്ല. ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും അവരുടേതായ ആചാരങ്ങളുണ്ട്. ഈ ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിയോക്കോ മുഖ്യമന്ത്രിക്കുമോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു.

Advertisment

മറ്റു മതങ്ങളിലെ ആചാരങ്ങളെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ?. എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിന്റെ ആചാരങ്ങള്‍ ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ സാധിക്കണം. ഉടുപ്പിടാത്ത ക്ഷേത്രങ്ങളില്‍ അങ്ങനെ തന്നെ പോകണം. കാലാകാലങ്ങളിൽ നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് വർക്കല ശിവ​ഗിരി തീർഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെ സച്ചിദാനന്ദ സ്വാമിയാണ് പറഞ്ഞത്. സച്ചിദാനന്ദ സ്വാമികൾക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് മാത്രമേ കടക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read More

Pinarayi Vijayan Nss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: