/indian-express-malayalam/media/media_files/2024/11/13/GbhAabIUW9C2AU9xd9Ey.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ് ആണ് മൊഴിയെടുത്തത്. ആത്മകഥ വിവാദത്തിൽ ആരംഭിച്ച വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. കഴിഞ്ഞ ദിവസം ഇ.പി ജയരാജന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരിൽ തിരഞ്ഞെടുപ്പ് ദിവസം ചില രേഖകൾ പ്രചരിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ പൊലീസിൽ പരാതി നൽകിയത്.
ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ നിലവിൽ കരാറുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ വാദം. അതേസമയം, കരാറിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ രവി ഡിസി തയ്യാറായില്ല.
സിപിഎമ്മിനേയും എൽഡിഎഫിനേയും ഉൾപ്പെടെ വിമർശിക്കുന്ന പരാമർശങ്ങൾ ഇ പിയുടെ ആത്മകഥയിൽ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
Read More
- ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാർ; കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ
- മദ്യപിച്ച് വാഹനം ഓടിച്ചു, നടൻ ഗണപതിക്കെതിരെ കേസ്
- വിമർശനം സാദിഖലി തങ്ങള്‍ക്കെതിരെ അല്ല; രാഷ്ട്രിയ നിലപാടിനെതിരെ: മുഖ്യമന്ത്രി
- തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിവാദം ഒഴിയാതെ പാലക്കാട്
- ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ ഭിന്നത
- വയനാട്ടിലെ വോട്ടുകുറവ്; എൽഡിഎഫിൽ അതൃപ്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.