/indian-express-malayalam/media/media_files/2024/10/30/oI7WahorGDnfAU51AwF3.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
അടൂർ: പത്തനംതിട്ട അടൂരിൽ ബസ് അപകടത്തിൽപെട്ട് പത്തിലേറെ ആളുകൾക്ക് പരിക്ക്. അടൂരിൽ നിന്ന് കായംകുളത്തേക്ക് പോയ ഹരിശ്രി എന്ന സ്വകാര്യ ബസാണ് പഴകുളത്തുവച്ച് അപകടത്തിൽ പെട്ടത്. അപകട സമയം, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം.
നിയന്ത്രണംവിട്ട ബസ് റോഡിന്റെ വലത് വശത്തെ ഇലക്ട്രിക് പോസ്റ്റിലിഡിച്ച് സമീപത്തെ ഓടയിലേക്കു ചരിയുകയായിരുന്നു. കാൽനട യാത്രക്കാരനടക്കം 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു.
പരിക്കേറ്റവരെ അടൂർ ജനറല്‍ ആശുപത്രിയിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ കാൽനട യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളേജിയേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റുള്ള ആർക്കും കാര്യമായ പരിക്കില്ലെന്നാണ് വിവരം. പരിക്കേറ്റവരിൽ കൂടുതലും സ്കൂൾ വിദ്യാർത്ഥികളാണ്.
ഓട്ടത്തിൽ തകരാർ സംഭവിച്ച ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പ്രഥമിക വിലയിരുത്തൽ. അതേസമയം, ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More
- ക്രിമിനൽ മനോഭാവം, കുറ്റവാസന; ദിവ്യ എത്തിയത് ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്
- അന്വേഷണത്തിന് കോടതി മേൽനോട്ടം വേണ്ട; മേയർക്കെതിരായ ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി
- ഓഫീസ് സമയത്ത് കൂട്ടായ്മകളും പരിപാടികളും വേണ്ട; ഉത്തരവിറക്കി സർക്കാർ
- പൊതുപരിപാടികൾ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ; സ്പീക്കർക്ക് അവകാശ ലംഘന പരാതി നൽകി
- തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞു: മൊഴി ശരിവെച്ച് കണ്ണൂർ കളക്ടർ
- നവീൻ ബാബുവിന്റെ മരണം; പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് കുടുംബം
- ദിവ്യയുടെ ജാമ്യപേക്ഷയെ എതിർക്കും; നവീൻ ബാബുവിന്റെ ഭാര്യ കക്ഷിചേരും
- ഒടുവിൽ ദിവ്യ അഴിയ്ക്കുള്ളിൽ; 14 ദിവസം റിമാൻഡിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us