/indian-express-malayalam/media/media_files/uploads/2023/07/chandy-umman.jpg)
ചാണ്ടി ഉമ്മൻ
കോട്ടയം: നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ പരിപാടികളിൽ നിന്നു ബോധപൂർവം തന്നെ അവഗണിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ പരാതിയിൽ ആരോപിച്ചു.
കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ പരിപാടികളിൽ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളിൽ പങ്കെടുത്തു കൊണ്ട് തന്നെ എംഎൽഎ പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണർകാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മൻ വേദിയിലെത്തി പ്രകടമാക്കിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.