/indian-express-malayalam/media/media_files/2024/10/29/iWX0GZaspBBaNgjtZcB4.jpg)
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷിചേരും
പത്തനംതിട്ട: എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷിചേരും. കേസിൽ റിമാൻഡിലായ ദിവ്യ ബുധനാഴ്ച തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകും. പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പറഞ്ഞ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, പ്രതിക്ക് പരാമവധി ശിക്ഷ ലഭിക്കണമെന്നും പറഞ്ഞു.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അറസ്റ്റിലായ പിപി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടിൽ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാൻഡ് കാലാവധി.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിൽ പിപി ദിവ്യയ്‌ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുൻകൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
Read More
- ഒടുവിൽ ദിവ്യ അഴിയ്ക്കുള്ളിൽ; 14 ദിവസം റിമാൻഡിൽ
- മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിവ്യ; വൻ പോലീസ് സന്നാഹം
- കീഴടങ്ങിയതെന്ന് ദിവ്യ:കസ്റ്റഡിയിലെടുത്തതെന്ന് പോലീസ്: തിരക്കഥയെന്ന് പ്രതിപക്ഷം
- നവീൻ ബാബുവിന്റെ മരണം; ഒടുവിൽ പിപി ദിവ്യ കീഴടങ്ങി
- എഡിഎമ്മിനെ ദിവ്യ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചു; വിധിയിൽ ഗുരുതര നിരീക്ഷണം
- 'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:' നവീന്റെ ഭാര്യ മഞ്ജുഷ
- എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.