/indian-express-malayalam/media/media_files/2024/10/29/2lidR7iRO2T3I11BFhuS.jpg)
ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിലാണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. കേസിൽ ദിവ്യയുടെ മൊഴിയടക്കം ഇതുവരെ പോലീസ് രേഖപ്പെടുത്തിയിരുന്നില്ല.സിപിഎം നേതൃത്വവും ദിവ്യയോടെ കീഴടങ്ങാൻ ആവശ്യപ്പെട്ടെന്നാണ് വിവരം.
പിപി ദിവ്യയെ കണ്ണൂർ കണ്ണപ്പുരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. "ദിവ്യ നിരന്തരം പോലീസ് നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ് വൈകിയത് ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ്. ഉടൻ തന്നെ ദിവ്യയെ കോടതിയിൽ ഹാജരാക്കും"- കമ്മിഷണർ പറഞ്ഞു.
നേരത്തെ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള തലശേരി സെക്ഷൻസ് കോടതിയുടെ വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയത്. നവീൻ ബാബുവിനെ അപഹസിക്കാനും അപമാനിക്കാനും ദിവ്യ ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു.
സഹപ്രവർത്തകരുടെ മുന്നിൽ അപമാനിതനായതിൽ മനംനൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ക്ഷണിക്കാത്ത പരിപാടിയിൽ ആസൂത്രിതമായാണ് ദിവ്യ എത്തിയത്. ഇതിൽ നിന്ന് ദിവ്യയുടെ പങ്ക് വ്യക്തമാണ്.-കോടതി വിധിയിൽ വ്യക്തമാക്കി.പ്രതി രാഷ്ട്രീയാധികാരം ഉപയോഗിച്ച് കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്.
Read More
- എഡിഎമ്മിനെ ദിവ്യ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചു; വിധിയിൽ ഗുരുതര നിരീക്ഷണം
- 'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:' നവീന്റെ ഭാര്യ മഞ്ജുഷ
- എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി കോടതി
- പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെ; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കസ്റ്റഡിയിൽ; കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.