/indian-express-malayalam/media/media_files/2024/10/21/TB6Ep3o5ocIyXSkDZxkb.jpg)
പിപി ദിവ്യ
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള തലശേരി സെഷൻസ് കോടതിയുടെ വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ.
നവീൻ ബാബുവിനെ അപഹസിക്കാനും അപമാനിക്കാനും ദിവ്യ ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു. സഹപ്രവർത്തകരുടെ മുന്നിൽ അപമാനിതനായതിൽ മനംനൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ക്ഷണിക്കാത്ത പരിപാടിയിൽ ആസൂത്രിതമായാണ് ദിവ്യ എത്തിയത്. ഇതിൽ നിന്ന് ദിവ്യയുടെ പങ്ക് വ്യക്തമാണ്.-കോടതി വിധിയിൽ വ്യക്തമാക്കി.
പ്രതി രാഷ്ട്രീയാധികാരം ഉപയോഗിച്ച് കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് മുപ്പെത്തിയെട്ട് പേജുള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.
കേസിൽ പ്രതി ദിവ്യ മാത്രം
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ച കോടതി തള്ളി. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്.
യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
Read More
- 'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:' നവീന്റെ ഭാര്യ മഞ്ജുഷ
- എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി കോടതി
- പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെ; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കസ്റ്റഡിയിൽ; കേസെടുത്തു
- വെടിക്കെട്ട്പുരക്ക് തീപിടിച്ചപ്പോൾ; കാസർഗോഡ് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ
- 'പൂരന​ഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല;' സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us