/indian-express-malayalam/media/media_files/2024/10/29/WdPpKxjmU4x3BdDxaDbt.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പത്തനംതിട്ട: പി.പി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധിയിൽ ആശ്വാസമെന്ന് എഡിഎം നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും, അറസിറ്റിലേക്കും തുടർന്നുള്ള നടപടികളിലേക്കും പൊലീസ് കടക്കണമെന്നും മഞ്ജുഷ പ്രതികരിച്ചു. ഇതാദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് സംസാരിക്കുന്നത്.
ദിവ്യയെ യോഗത്തിൽ പങ്കെടുക്കാൻ കലക്ടർ അനുവദിക്കരുതായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു. 'സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിൽ അത്തരം പരാമര്‍ശങ്ങൾ നടത്തരുതെന്ന് കളക്ടര്‍ക്ക് പറയാമായിരുന്നു. പ്രസംഗം ലോക്കൽ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചതും ശരിയായില്ല. കലക്ടർ അതിൽ ഇടപെടേണ്ട വ്യക്തതന്നെ ആയിരുന്നു,' മഞ്ജുഷ പറഞ്ഞു.
'റവന്യു വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരാനാണ് നവീൻ ബാബു. തന്‍റെ ഭര്‍ത്താവായത് കൊണ്ട് പറയുന്നതല്ല. താനിപ്പോള്‍ കോന്നി തഹസില്‍ദാറായി ഇരിക്കുന്നു. ഓരോ ദിവസവും അദ്ദേഹത്തെ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാറുണ്ടായിരുന്നു. ഫയലെല്ലാം കൃത്യമായി നോക്കി നല്‍കുന്ന ആളായിരുന്നു. വിവാദ പൊട്രോൾ പമ്പിന്‍റെ എൻഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടില്ല,' മഞ്ജുഷ പറഞ്ഞു. തന്റെ ജീവിതം നശിപ്പിച്ച പ്രതിയെ തീർച്ചയായും അറസ്റ്റു ചെയ്യണമെന്നും മഞ്ജുഷ പ്രതികരിച്ചു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിനു പിന്നാലെയായിരുന്നു മുൻകൂർ ജാമ്യംതേടി ദിവ്യ കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം തള്ളിയെന്ന് ഒറ്റവാക്കിൽ കോടതി വിധി പറയുകയായിരുന്നു.
Read More
- എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി കോടതി
- പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെ; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കസ്റ്റഡിയിൽ; കേസെടുത്തു
- വെടിക്കെട്ട്പുരക്ക് തീപിടിച്ചപ്പോൾ; കാസർഗോഡ് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ
- 'പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല;' സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി
- തൃശൂർ പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ കുടില നീക്കം; പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം: മുഖ്യമന്ത്രി
- നെടുമ്പാശ്ശേരിയിൽ വീണ്ടും ബോംബ് ഭീഷണി
- രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.