/indian-express-malayalam/media/media_files/2024/10/29/wPVow10TJqg5VOxKquFq.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കാസർകോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നൂറെലേറെ പേർക്ക് പരിക്ക്. വെടിമരുന്ന് ശാലയ്ക്ക് തീപടർന്നാണ് അപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 10 ഓളം പോരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരെയും, കണ്ണൂര്‍ മിംസ് ആശുപത്രിയിൽ18പേരെയും, സഞ്ജീവനി ആശുപത്രിയിൽ 10പേരെയും, ഐശാല്‍ ആശുപത്രിയിൽ 17 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ഏഴു പേരും ചികിത്സയിലുണ്ട്.
രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. 130ൽ ഏറെ പേർക്ക് പരുക്കേറ്റതായി ജില്ലാ കലക്ടർ കെ. ഇമ്പശേഖരൻ അറിയിച്ചു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല.
സംഘാടകരായ രണ്ടുപേരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. ജില്ലാഭരണകൂടം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More
- 'പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല;' സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി
- തൃശൂർ പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ കുടില നീക്കം; പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം: മുഖ്യമന്ത്രി
- നെടുമ്പാശ്ശേരിയിൽ വീണ്ടും ബോംബ് ഭീഷണി
- രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രിയങ്ക ഗാന്ധി
- പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു
- പൂരം കലക്കൽ; പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
- തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.