/indian-express-malayalam/media/media_files/2024/10/29/91tugdoDTK9U1s2w7AYF.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കാസർകോട്: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിൽ. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ക്ഷേത്രത്തിൽ അനുമതി ഇല്ലാതെയാണ് പടക്കം സൂക്ഷിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ 7 പേർക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്തതിനുൾപ്പെടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പടക്കം പൊട്ടിക്കുന്നതിന് അടുത്തായി പടക്കശേഖരം സൂക്ഷിച്ചതാണ് തീപടരാൻ കാരണമായതെന്നാണ് വിവരം. വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയെയും പൊലീസ് കസ്റ്റഡിയിലാണ്.
സംഭവത്തില്‍ ജില്ലാഭരണകൂടം പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമന നടപടി സ്വീകരിക്കുമെന്നും, വെടിക്കെട്ടിനായി അനുമതിക്കുള്ള അപേക്ഷ നല്‍കിയിരുന്നില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് പടക്ക ശേഖരം സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ നൂറ്റമ്പതിലേറെ ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പത്തുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റും ഭയന്ന് ഒടുന്നതിനിടെ കൂട്ടിയിടിച്ചു വീണുമാണ് ആളുകൾക്ക് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More
- വെടിക്കെട്ട്പുരക്ക് തീപിടിച്ചപ്പോൾ; കാസർഗോഡ് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ
- 'പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല;' സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി
- തൃശൂർ പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ കുടില നീക്കം; പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം: മുഖ്യമന്ത്രി
- നെടുമ്പാശ്ശേരിയിൽ വീണ്ടും ബോംബ് ഭീഷണി
- രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രിയങ്ക ഗാന്ധി
- പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു
- പൂരം കലക്കൽ; പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.