/indian-express-malayalam/media/media_files/2024/10/26/ijB0iteE9WiZPO0EehRN.jpg)
മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് വൻ സുരക്ഷയൊരുക്കി പോലീസ്. ദിവ്യയെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കുന്നതിനിടയിലും വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകൾ തടിച്ചുകൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
നേരത്തെ, കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച ദിവ്യയെ അന്വേഷണ സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന് ശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചു. ദിവ്യയുടെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ ദിവ്യ തയ്യാറായില്ല.
കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് ദിവ്യ കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.
Read More
- കീഴടങ്ങിയതെന്ന് ദിവ്യ:കസ്റ്റഡിയിലെടുത്തതെന്ന് പോലീസ്: തിരക്കഥയെന്ന് പ്രതിപക്ഷം
- നവീൻ ബാബുവിന്റെ മരണം; ഒടുവിൽ പിപി ദിവ്യ കീഴടങ്ങി
- എഡിഎമ്മിനെ ദിവ്യ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചു; വിധിയിൽ ഗുരുതര നിരീക്ഷണം
- 'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യണം:' നവീന്റെ ഭാര്യ മഞ്ജുഷ
- എഡിഎമ്മിന്റെ മരണം; പി.പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളി കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.