/indian-express-malayalam/media/media_files/2024/10/30/D5S6fT3GmRAeUhyDioB5.jpg)
യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബു തന്നെ വന്നുകണ്ടെന്ന് കളക്ടർ
കണ്ണൂർ: യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബു തന്നെ വന്നുകണ്ട് തെറ്റുപറ്റിയെന്ന് പറഞ്ഞ മൊഴി ശരിവെച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ഇന്നലെയാണ് കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇത് സംബന്ധിച്ച് വ്യക്ത ബുധനാഴ്ച കളക്ടർ നടത്തി. തന്റെ മൊഴി പൂർണമായി പുറത്തുവന്നിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. കുടുംബത്തിന് അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കളക്ടർ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്നുമാണ് കളക്ടർ മൊഴി നൽകിയത്. എന്നാൽ തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടർ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീൻ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.
അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പിപി ദിവ്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും. ദിവ്യയ്ക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്നത് സംബന്ധിച്ചും ഇന്ന് വ്യക്തത ഉണ്ടാവും.
Read More
- നവീൻ ബാബുവിന്റെ മരണം; പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് കുടുംബം
- ദിവ്യയുടെ ജാമ്യപേക്ഷയെ എതിർക്കും; നവീൻ ബാബുവിന്റെ ഭാര്യ കക്ഷിചേരും
- ഒടുവിൽ ദിവ്യ അഴിയ്ക്കുള്ളിൽ; 14 ദിവസം റിമാൻഡിൽ
- മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിവ്യ; വൻ പോലീസ് സന്നാഹം
- കീഴടങ്ങിയതെന്ന് ദിവ്യ:കസ്റ്റഡിയിലെടുത്തതെന്ന് പോലീസ്: തിരക്കഥയെന്ന് പ്രതിപക്ഷം
- നവീൻ ബാബുവിന്റെ മരണം; ഒടുവിൽ പിപി ദിവ്യ കീഴടങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.