scorecardresearch

ഓഫീസ് സമയത്ത് കൂട്ടായ്മകളും പരിപാടികളും വേണ്ട; ഉത്തരവിറക്കി സർക്കാർ

വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു

വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു

author-image
WebDesk
New Update
Secretariat, Trivandrum, kerala

ഓഫീസ് സമയത്ത് സാംസ്‌കാരിക പരിപാടികൾ വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: സർക്കാർ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയിൽ ജീവനക്കാരുടെ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിൽ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്ഞാപനം ഇറക്കി.

Advertisment

ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അത് ഒഴിവാക്കേണ്ടതാണെന്ന് കർശന നിർദേശം നൽകുന്നു. 

ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു വേണ്ടി സ്പെഷൽ സെക്രട്ടറി വീണ എൻ മാധവൻ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: