/indian-express-malayalam/media/media_files/2024/10/30/QjO3d9cajljU2GJ8hWBL.jpg)
അന്വേഷണം സത്യസന്ധമാകണമെന്നും കാലതാമസം പാടില്ലെന്നും കോടതി നിർദേശിച്ചു
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് എതിരായ കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഡ്രൈവർ യദുവിൻ്റെ ഹർജി കോടതി തള്ളി. കേസിൽ പ്രതികളായ മേയർ ആര്യ , സച്ചിൻദേവ് എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാത്ത വിധം അന്വേഷണം നടക്കണം എന്ന് നിർദേശിച്ച് ഹർജി തീർപ്പാക്കി.
അന്വേഷണം സത്യസന്ധമാകണമെന്നും കാലതാമസം പാടില്ലെന്നും കോടതി നിർദേശിച്ചു. 3 മാസത്തിൽ ഒരിക്കൽ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.
മേയർക്കെതിരെ താൻ കൻറോൺമെൻറ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിൻറെ വാദം. എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നുവെന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രൻറെ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചാണ് ഏപ്രിൽ 27 ന് യദു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ താൻ നൽകിയ കേസിൽ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.
Read More
- ഓഫീസ് സമയത്ത് കൂട്ടായ്മകളും പരിപാടികളും വേണ്ട; ഉത്തരവിറക്കി സർക്കാർ
- പൊതുപരിപാടികൾ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ; സ്പീക്കർക്ക് അവകാശ ലംഘന പരാതി നൽകി
- തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞു: മൊഴി ശരിവെച്ച് കണ്ണൂർ കളക്ടർ
- നവീൻ ബാബുവിന്റെ മരണം; പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് കുടുംബം
- ദിവ്യയുടെ ജാമ്യപേക്ഷയെ എതിർക്കും; നവീൻ ബാബുവിന്റെ ഭാര്യ കക്ഷിചേരും
- ഒടുവിൽ ദിവ്യ അഴിയ്ക്കുള്ളിൽ; 14 ദിവസം റിമാൻഡിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.