/indian-express-malayalam/media/media_files/KYIBab0hqEWzFLS8VHJg.jpg)
പാപ്പനംകോട് തീപിടിത്തം ഉണ്ടായ സ്ഥലത്ത് മന്ത്രി ജിആർ അനിൽകുമാർ എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിന്റെ ഏജൻസി ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങുന്നു.സംഭവം,തീപിടുത്തമല്ല കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമത്തെയാൾ പുരുക്ഷനാണെന്നും പോലീസും സ്ഥിരീകരിച്ചു.
ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ് പുറത്തുവന്നിരുന്നതെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുരുഷനാണെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ സേവനത്തിനായി എത്തിയ ആളാണോ അതല്ലെങ്കില്‍ യുവതിക്ക് പരിചയമുള്ള ആരെങ്കിലുമാണോ എന്ന അന്വേഷണമാണ് ആദ്യം നടന്നത്. അതിനിടെ, വൈഷ്ണ ഭര്‍ത്താവുമായി പിണക്കത്തിലായിരുന്നുവെന്നും ഇയാള്‍ ഇടയ്ക്കിടെ ഓഫിസിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്നും നേമം പൊലീസ് എസ്എച്ച്ഒക്കു രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് വൈഷ്ണയുടെ കുടുംബം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുള്ളതായി പൊലീസ് തിരിച്ചറിഞ്ഞത്.
വൈഷ്ണയും ഭര്‍ത്താവും കഴിഞ്ഞ ആറുവര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഇടയ്ക്കിടെ വാക്കുതര്ക്കങ്ങളില് ഏര്‍പ്പെടാറുണ്ട്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും മരിച്ചതാണോ എന്ന സംശയം കുടുംബവും പ്രകടിപ്പിച്ചു. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനു തീകൊളുത്തിയതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണയുടേതെന്ന് സംശയിക്കുന്ന ഇന്ധനത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മരിച്ചത് ബിനു തന്നെയാണോ എന്ന് ഡിഎന്‍എ ഫലം പുറത്തുവന്ന ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
വടക്കന്‍ കേരളത്തില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തേക്കു താമസം മാറിയതാണ് വൈഷ്ണയുടെ കുടുംബം.സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെഏജന്റ് ബിമണി നടത്തിയിരുന്ന പാപ്പനംകോട്ടെ ഏജന്‍സി ഓഫിസില്‍ ഏഴു വര്‍ഷം മുന്‍പാണ് വൈഷ്ണ ജോലിക്കു കയറിയത്. കുറച്ചു നാള് മുന്‍പ് വൈഷ്ണയുടെ ഭര്‍ത്താവ് ബിനു ഓഫിസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാര്‍ നേമം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Read More
- തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ തീപിടുത്തം;രണ്ട് പേർ മരിച്ചു
- മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അൻവർ: 'എന്റെ ഉത്തരവാദിത്വം അവസാനിച്ചു'
- പിവി അൻവറിന് പിന്തുണയുമായി സിപിഎം എംഎൽഎ
- എഡിജിപി അജിത് കുമാറിനെ മാറ്റില്ല;ഡിജിപി നേരിട്ട് അന്വേഷിക്കും
- ആരോപണവുമായി വീണ്ടും പിവി അൻവർ; അന്വേഷണം നടക്കട്ടെയെന്ന് എഡിജിപി അജിത് കുമാർ
- പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ;അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.