/indian-express-malayalam/media/media_files/uploads/2017/01/air-india-flight.jpg)
പ്രതീകാത്മക ചിത്രം
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. എയർ ഇന്ത്യ 657 വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. പൈലറ്റാണ് ബോംബ് ഭീഷണിയെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്.
മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം ഇന്നു 8.10 നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. 135 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
വിമാനത്തിൽ സുരക്ഷാ വിഭാഗം പരിശോധന നടത്തി. യാത്രക്കാരുടെ ലഗേജുകളടക്കം പരിശോധിച്ചു. അതേസമയം, ഭീഷണി സന്ദേശം എവിടെ നിന്നാണ് ലഭിച്ചതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. വ്യാജസന്ദേശമാണെന്നാണ് നിലവിലെ നിഗമനം.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി വേണം, പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും
- ആശ്വാസം;കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.