/indian-express-malayalam/media/media_files/2025/06/18/nilambur-byelection-new1-2025-06-18-20-52-44.jpg)
നിലമ്പൂരിൽ ജനം വിധിയെഴുതുന്നു
Nilambur By Election: നിലമ്പൂർ: നിലമ്പൂരിൽ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ പോളിങ് ശതമാനം ഉയരുന്നു. നാലുമണി വരെ 61 ശതമാനം പോളിങ് രേഖപ്പെടുത്തി. അവസാന മണിക്കൂറുകളിലാണ് പോളിങ് ശതമാനത്തിൽ വർധനവുണ്ടായത്.
വൈകിട്ട് മൂന്നുമണി വരെ 46.73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.അവസാന മണിക്കൂറിൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ.
രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. മാങ്കൂത്ത് സ്കൂളിലെ ബൂത്തിൽ അതിരാവിലെ എത്തി ഇടത് സ്ഥാനാർത്ഥി എം.സ്വരാജ് വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. പി.വി. അൻവറിനു മണ്ഡലത്തിൽ വോട്ടില്ലാത്തതിനാൽ മോഡൽ യുപി സ്കൂളിൽ ബൂത്ത് സന്ദർശനം നടത്തും.
Also Read: കെട്ടിപ്പിടിക്കരുതെന്ന് അൻവർ, കൈ കൊടുത്ത് മടങ്ങി ആര്യാടൻ ഷൗക്കത്ത്
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കത്രിക അടയാളത്തിൽ പി.വി.അൻവറും മത്സരരംഗത്തുണ്ട്. പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 23 നാണ് വോട്ടെണ്ണൽ.
ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്. 7787 പുതിയ വോട്ടർമാർ അടക്കം 2.32 ലക്ഷം വോട്ടർമാരുണ്ട്. 316 പ്രിസൈഡിങ് ഓഫീസർസും 975 പോളിങ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
Also Read: ആർ.എസ്.എസ്. ബന്ധം; വാക്കുകൾ വളച്ചൊടിച്ചെന്ന് എം.വി. ഗോവിന്ദൻ
തിരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പിന മുൻപേ നടക്കുന്ന സെമിഫൈനൽ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ മുന്നണികൾ കണ്ടത്. 21 നാൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആണ് ഇന്നത്തെ വോട്ടെടുപ്പ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.