scorecardresearch

Nilambur By-Election: ആർ.എസ്.എസ്. ബന്ധം; വാക്കുകൾ വളച്ചൊടിച്ചെന്ന് എം.വി. ഗോവിന്ദൻ

Nilambur By-Election: അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി യോജിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു

Nilambur By-Election: അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി യോജിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു

author-image
WebDesk
New Update
MV Govindan, CPIM

എം.വി. ഗോവിന്ദൻ

Nilambur By-Election: തിരുവനന്തപുരം: ആർ.എസ്.എസ്. ബന്ധം സംബന്ധിച്ച തന്റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർ.എസ്.എസുമായി ഒരു കൂട്ടുകെട്ടും സി.പി.എമ്മിന് ഇല്ല. ഒരു ഘട്ടത്തിലും സി.പി.എമ്മിന് ആർ.എസ.്എസുമായി രാഷ്ട്രീയ സഖ്യമില്ല. ഇന്നലെയുമില്ല ഇന്നുമില്ല, നാളെയും ഉണ്ടാകില്ല. ആർ.എസ്.എസുമായി സഹകരിച്ചെന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ തന്റെ പ്രസ്താവന വളച്ചൊടിച്ച് കള്ളപ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

Advertisment

Also Read:കൊട്ടിക്കൊട്ടി കയറി കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണത്തിന് സമാപനം

"അടിയന്തരാവസ്ഥക്കാലത്തെ കാര്യമാണ് താൻ പറഞ്ഞത്. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഇന്ദിരാ ഗാന്ധിക്കെതിരെ മറ്റു പാർട്ടികളെല്ലാം ഒന്നിച്ചു. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടിയുണ്ടാക്കി. ജനസംഘവും അന്ന് ജനതാപാർട്ടിയുടെ ഭാഗമായി. ആർ.എസ.്എസ് അന്ന് പ്രബല ശക്തിയല്ല. അങ്ങനെ രാജ്യവ്യാപകമായി എല്ലാ വിഭാഗവും ചേർന്ന് പ്രവർത്തിച്ചു എന്നാണ് സൂചിപ്പിച്ചത്. അതാണ് വളച്ചൊടിച്ചത്"- എം വി ഗോവിന്ദൻ പറഞ്ഞു.

Also Read:പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്ക് മാത്രം: ഹൈക്കോടതി

Advertisment

അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി യോജിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി എം.വി.ഗോവിന്ദൻ രംഗത്തെത്തിയത്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. 

Also Read:അതിശക്തമായ മഴ ഇന്നും തുടരും, ശക്തമായ കാറ്റിനും സാധ്യത

അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും എംവി ഗോവിന്ദൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.  "അടിയന്തരാവസ്ഥ അർദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു. അത് തുറന്ന് പറയാൻ തങ്ങൾക്കൊരു ഭയവുമില്ല. സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞാൽ വിവാദമാകില്ല"- എം.വി.ഗോവിന്ദൻ അഭിമുഖത്തിൽ പറഞ്ഞു.  ഈ പ്രസ്താവന വിവാദമായതോടെയാണ് എം.വി ഗോവിന്ദൻ വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം, എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ രാഷ്ട്രീയാധുമാക്കി യു.ഡി.എഫ്. രംഗത്തെത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം.വി ഗോവിന്ദൻ പഴയ കൂട്ടുകെട്ടിനെക്കുറിച്ചു നടത്തിയ പ്രസ്താവന ബുദ്ധിപൂർവമായുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അനവസരത്തിലുള്ള പ്രസ്താവന ആണെന്ന് തോന്നാമെങ്കിലും സി.പി.എം ബുദ്ധിപൂർവം സെക്രട്ടറിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണ്. പണ്ട് നമ്മൾ കൂട്ടായിരുന്നുവെന്ന് ഓർമപ്പെടുത്താൻ വേണ്ടിയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

ആർ.എസ്.എസുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.പഴയ കാര്യങ്ങളാണ് പുറത്തു വരുന്നത്. നിലമ്പൂരിലും സി.പി.എം ബി.ജെ.പി.യുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: