scorecardresearch

പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്ക് മാത്രം: ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശൗചാലങ്ങൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. കേരള സർക്കാരാണ് കേസിൽ എതിർസ്ഥാനത്തുള്ളത്

പെട്രോൾ പമ്പുകളിലെ ശൗചാലങ്ങൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. കേരള സർക്കാരാണ് കേസിൽ എതിർസ്ഥാനത്തുള്ളത്

author-image
WebDesk
New Update
petrol pump

പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്ക് മാത്രം: ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും പൊതുശൗചാലയങ്ങൾ അല്ലെന്നും ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശൗചാലങ്ങൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. കേരള സർക്കാരാണ് കേസിൽ എതിർസ്ഥാനത്തുള്ളത്.

Also Read:അതിശക്തമായ മഴ ഇന്നും തുടരും, ശക്തമായ കാറ്റിനും സാധ്യത

Advertisment

പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷനും സംസ്ഥാന സർക്കാരിനോടും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതുശൗചാലയങ്ങൾ നിർമ്മിക്കേണ്ടതിനേക്കുറിച്ച് തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയത്.

Also Read:രഞ്ജിതയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി റവന്യൂ വകുപ്പ്

സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശൗചാലയങ്ങൾ പൊതുശൗചാലയമായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവശ്യ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായാണ് പെട്രോൾ പമ്പുകളിൽ ഇവ നിർമ്മിച്ചിട്ടുള്ളതെന്നും പരാതിക്കാർ ഹർജിയിൽ വിശദമാക്കി.

Advertisment

Also Read:കൊട്ടിക്കൊട്ടി കയറി കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണത്തിന് സമാപനം

തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോൾ റിട്ടെയിലർമാർക്ക് പൊതുജനങ്ങൾക്ക് ശൗചാലയങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഹർജിയെന്നാണ് പരാതിക്കാർ വിശദമാക്കുന്നത്.

ഇത്തരം നിർദ്ദേശം നൽകുന്നത് പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുശൗചാലയങ്ങളാണെന്ന ധാരണ ആളുകൾക്കിടയിൽ ഉണ്ടാക്കുമെന്നും പെട്രോൾ പമ്പിന്റെ സ്വാഭാവിക രീതിയിലുള്ള പ്രവർത്തനം പലപ്പോഴും തടസപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. 

പെട്രോൾ പമ്പ് ജീവനക്കാരും ശൗചാലയം ഉപയോഗിക്കുന്നവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. ടൂറിസ്റ്റ് ബസുകളിൽ അടക്കം എത്തി യാത്രക്കാർക്ക് ശൗചാലയം ഉപയോഗിക്കുന്നത് സുരക്ഷയേയും ബാധിക്കുന്നുവെന്നും പരാതിയിൽ വിശദമാക്കുന്നു. പമ്പുടമകൾ പണം ചെലവിട്ട് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ് ശൗചാലയങ്ങൾ നിർമ്മിച്ച് പരിപാലിക്കുന്നത്. വലിയ രീതിയിൽ പൊതുജനം ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും പരാതിക്കാർ വിശദമാക്കി.

Read More

ചരക്കുകപ്പലിലെ തീപിടിത്തം; കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിയുമെന്ന് മുന്നറിയിപ്പ്

Kerala High Court Petrol pumps

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: